മുടിയുടെ അറ്റം പിളരുന്നത് തടയാൻ

split ends hair
split ends hair

മിനുസവും തിളക്കവുമുള്ളതും സർവോപരി ആരോഗ്യമുള്ളതുമായ മുടിയിഴകൾ ലഭിക്കാനായി ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒന്നാണ് തലമുടിയുമായി ബന്ധപ്പെട്ട പലതരം ആരോഗ്യ പ്രശ്നങ്ങൾ. വരണ്ടതും നേർത്തതുമായ തലമുടിയോ അല്ലെങ്കിൽ നരച്ച മുടിയോ, മുടിയുടെ അറ്റങ്ങൾ പൊട്ടിപ്പോവുന്നതോ ആയ നിരവധി പ്രശ്നങ്ങൾ ഇന്ന് മിക്ക ആളുകളിലും കണ്ടുവരാറുണ്ട്. ഇത്തരത്തിൽ ഏറ്റവും സാധാരണയായി ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് മുടിയുടെ അറ്റം പിളരുന്നത് (split ends).

ഷാംപൂ ചെയ്ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട് മുടിയുടെ തുടക്കം തൊട്ട് അറ്റം വരെ ചീവുക.

ഷാംപൂ ചെയ്യുന്ന സമയത്ത് മുടി മുഴുവനെടുത്ത് തലയ്ക്കു മുകളിൽ പുരട്ടി വയ്ക്കുന്നതു നല്ലതല്ല. ഇതു മുടി കെട്ടുപിണയാനും പൊട്ടിപോകാനും കാരണമാകും. താഴേക്കു കിടക്കുന്ന മുടിയിൽ ഷാംപൂ മെല്ലെ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്. 

അഗ്രം പിളരുന്ന മുടിയുള്ളവർ 7 ആഴ്ച കൂടുമ്പോൾ മുടിയുടെ തുമ്പു വെട്ടാൻ ശ്രദ്ധിക്കണം. തല തുവർത്തുമ്പോൾ ശക്തിയായി ഉലയ്ക്കാതെ ടവ്വൽ കൊണ്ട് മുടി പൊതിഞ്ഞു പിഴിഞ്ഞു വെള്ളം കളയുക. എന്നിട്ട് മുടി നിവർത്തിയിട്ട് നന്നായി ഉണക്കണം. ഉണങ്ങും മുൻപ് മുടി ചീകരുത്.

ഇലക്കറികൾ, സോയ, പീസ്, ഗോതമ്പ് എന്നിവ ധാരാളം കഴിക്കുക. ഇതിലടങ്ങിയിട്ടുള്ള ഫോളിക്ക് ആസിഡും ബയോട്ടിനും മുടിയുടെ ആരോഗ്യം വർധിപ്പിക്കും.

മുടി ചീവുമ്പോഴും ശ്രദ്ധിക്കണം. ആദ്യം മുടിയുടെ അറ്റത്തു ചീവിയിട്ടു നടുഭാഗത്തേക്കു വരണം. പിന്നീട് തലയോട്ടി മുതൽ താഴേക്ക് ചീവാം.

Tags