കമ്പ്യൂട്ടറിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരാണോ? ചീരയും ബീറ്റ്റൂട്ടും ഒഴിവാക്കരുത്

Do you spend a lot of time in front of the computer? Don't skip spinach and beetroot

കാഴ്ചശക്തി കുറയുന്നത് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വർദ്ധിച്ചുവരുന്ന മൊബൈൽ-കമ്പ്യൂട്ടർ ഉപയോഗം നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ ശരിയായ ആഹാരക്രമത്തിലൂടെ ഒരു പരിധിവരെ നമുക്ക് ഈ പ്രശ്നങ്ങളെ നേരിടാൻ കഴിയും. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ ചീരയും ബീറ്റ്‌റൂട്ടും.

tRootC1469263">

ദിവസവും 100 മുതൽ 142 മി.ഗ്രാം വരെ നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിച്ചവരിൽ, ദിവസം 69 മി.ഗ്രാം കഴിച്ചവരെക്കാൾ എഎംഡി വരാനുള്ള സാധ്യത 35 ശതമാനം കുറവാണെന്നു കണ്ടു. 

മക്യുലാർ ഡീജനറേഷനും ഭക്ഷണത്തിലെ നൈട്രേറ്റുകളും തമ്മിലുള്ള ബന്ധം കണക്കാക്കുന്നത് ഇതാദ്യമായാണെന്നു ഗവേഷകയായ ഭാമിനി ഗോപിനാഥ് പറയുന്നു. 100 ഗ്രാം പച്ചച്ചീരയിൽ 20 മി.ഗ്രാം നൈട്രേറ്റും 100 ഗ്രാം ബീറ്റ്റൂട്ടിൽ ഏതാണ്ട് 15 മി.ഗ്രാം നൈട്രേറ്റും ഉണ്ട്. 50 വയസ്സു കഴിഞ്ഞവരിലാണ് മക്യുലാർ ഡീജനറേഷൻ സാധാരണയായി ഉണ്ടാകുന്നത്. ഈ നേത്രരോഗം പൂർണമായി ചികിത്സിച്ചു മാറ്റാനാവില്ല. 

വെസ്റ്റ്മെഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ ഗവേഷകർ 15 വർഷം നീണ്ട പഠനം നടത്തി. 49 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്ട്രേലിയക്കാരിൽ നടത്തിയ ഈ പഠനം ജേണലായ അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ പ്രസിദ്ധീകരിച്ചു. 

1992 ൽ തുടങ്ങി, ജനസംഖ്യ അടിസ്ഥാനമാക്കിയ പഠനമായ ബ്ലൂമൗണ്ടെയ്ൻസ് ഐ സ്റ്റഡിയിലെ വിവരങ്ങളാണ് ഈ പഠനത്തിനായി ക്രോഡീകരിച്ചത്. ഭക്ഷണവും ജീവിതശൈലിയും ആരോഗ്യത്തെയും വിവിധ രോഗങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിക്കുന്ന വലിയ ഒരു എപ്പിഡെമിയോളജിക്കൽ പഠനങ്ങളിൽ ഒന്നാണിത്. 

Tags