വായ്പ്പുണ്ണ് ; ഈ വിറ്റാമിന്‍റെ കുറവാകാം കാരണം

മധുരിച്ചിട് തുപ്പാനും വയ്യ കായ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന പറയുന്ന അവസ്ഥായാണ് വായ്പുണ്ണ് വന്നവർക്ക് അനുഭവപ്പെടുക . വിശക്കുന്നുണ്ടെങ്കിൽ പോലും ഒന്നും കഴിക്കാനും കഴിയില്ല കഴിക്കുമ്പോൾ ആണെങ്കിൽ ഒടുക്കത്തെ നീറ്റലും .
ഒരിക്കലെങ്കിലും വായ്പുണ്ണ് വന്നവർക്കറിയാം ഇതിന്റെ നീറ്റലും വേദനയും വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് . വായ തുറന്ന് സംസാരിക്കാൻ പോലും കഴിയാത്തത്ര അസഹനീയമായ വേദനയാണ് വായ്പുണ്ണിനുണ്ടാകുക .
ഉയർന്ന ജീവിത നിലവാരം ഉള്ളവരിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. പല ഘടകങ്ങൾ മൂലം രോഗപ്രതിരോധ ശക്തിയിൽ വരുന്ന നേരിയ വ്യതിയാനങ്ങൾ ആണ് വായ്പ്പുണ്ണിനു കാരണം
മൂർച്ചയുള്ള പല്ല്, ടൂത്ത് ബ്രഷ് എന്നിവ മൂലം വായ്പുണ്ണ് ഉണ്ടാകുന്നു
വേദനാസംഹാരികൾ പോലെയുള്ള ചിലയിനം മരുന്നുകൾ വായ്പ്പുണ്ണിനു കാരണമാകുന്നു
വറുത്തതും പൊരിച്ചതും മസാലയും എരിവും കൂടുതലുള്ള ആഹാര സാധനങ്ങൾ, സോഡാ പോലെയുള്ള പാനീയങ്ങൾ മറ്റൊരു കാരണമാകുന്നു
ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ ഇതിനു കാരണമാവാറുണ്ട്
സോഡിയം ലൗറിൽ സൾഫേറ്റ് അടങ്ങിയ ടൂത് പേസ്റ്റുകൾ വായ്പ്പുണ്ണിനു കാരണമാകാം എന്ന് ചില പഠനങ്ങൾ പറയുന്നു
വിറ്റാമിന്‍ ബി12 അഭാവത്തിന്റെ അഭാവവും വായ്പ്പുണ്ണിനു കാരണമാകുന്നുണ്ട് .