സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ

sop
sop

നിങ്ങൾക്കൊരു സോപ്പ് വാങ്ങണം, വിപണിയിലാണെങ്കിൽ നൂറുകണക്കിന്​ വ്യത്യസ്​ത ഉൽപന്നങ്ങളുമുണ്ട്​. എന്തായിരിക്കും ​തിരഞ്ഞെടുക്കലിന്റെ മാനദണ്ഡം? വില, മണം, നിറം, പാക്കിങ്​, അല്ലെങ്കിൽ പലതവണ കാതുകളിൽ മുഴങ്ങിയ പരസ്യവാചകങ്ങൾ? മിക്കവാറും ഇപ്പറഞ്ഞ പുറംമോടികളിൽ മാത്രം കണ്ണുവെച്ചാവും പലരും സോപ്പ്​ ​തിരഞ്ഞെടുക്കുന്നത്​. ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം നമ്മൾ ശീലിച്ചുപോന്നതും നമ്മെ ശീലിപ്പിച്ചതും അങ്ങനെയാണ്, സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങളുണ്ട്.

സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ പി.എച്ച് മൂല്യം 6-7 ഉള്ള സോപ്പ് ആണോയെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക. മാത്രമല്ല, സോപ്പ് ചര്‍മത്തില്‍ ഉരസിത്തേക്കരുത്, മറിച്ച് കൈകളില്‍ പതപ്പിച്ച് വേണം ഉപയോഗിക്കുവാന്‍. ഇത് ചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഇനി മുഖക്കുരു ഉള്ളവരാണെങ്കില്‍ അത് കഴുകാന്‍ മെഡിക്കല്‍ സോപ്പുകളോ, ലിക്വിഡുകളോ ഉപയോഗിക്കണം. മാത്രമല്ല, ഇതാണ് ശരീരത്തിന് ഏറ്റവും നല്ലതും.

കുളി കഴിഞ്ഞ് എണ്ണ അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍, ബോഡി ഓയിലുകള്‍ എന്നിവയിലൊന്ന് പുരട്ടുന്നത് നല്ലതാണ്. അമ്പതു വയസു കഴിഞ്ഞവര്‍ സോപ്പ് അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പ്രായം കൂടുംതോറും ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇങ്ങനെ പറയുന്നത്.

Tags