കടല എങ്ങനെ കുതിർത്ത് കഴിക്കണം?

google news
kadala

കടല കുതിർത്തിയ രീതിയിൽ കഴിക്കുമ്പോൾ അതിൻ്റെ ഗുണങ്ങൾ ഇരട്ടിയാകുന്നു. മാത്രമല്ല അവ ദഹനത്തെ എളുപ്പമാകുകയും ചെയ്യുന്നു. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഇവ തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കുതിർക്കുകയാണെങ്കിൽ, നാലോ അഞ്ചോ മണിക്കൂർ ചെയ്താൽ മതിയാവും. കുതിർത്ത കടല മുഴുവൻ ഒറ്റയടിക്ക് കഴിച്ചാൽ ഇത് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇടവേള എടുത്തുകൊണ്ട് ദിവസത്തിൽ ഉടനീളം കഴിക്കാൻ ആരംഭിക്കാം. നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീൻ അളവ് മെച്ചപ്പെടുത്താനും മറ്റു പോഷകങ്ങൾ ഉറപ്പാക്കാനും കടല പതിവായി കഴിക്കുന്നതു വഴി സാധിക്കും.

Tags