കൂർക്കംവലി കാരണം ദേഷ്യവും ഉറക്കക്കുറവും ഉണ്ടോ? ഈ മാർഗങ്ങൾ സഹായിച്ചേക്കാം

snoring

രാത്രിയിലെ ശാന്തമായ ഉറക്കത്തെ ഇല്ലാതാക്കുന്ന പ്രധാന വില്ലന്മാരിൽ ഒന്നാണ് കൂർക്കംവലി. കൂർക്കംവലിക്കുന്ന വ്യക്തിയെ മാത്രമല്ല, തൊട്ടടുത്ത് കിടന്ന് ഉറങ്ങാൻ ശ്രമിക്കുന്നവരെയും ഇത് വൻതോതിൽ ബുദ്ധിമുട്ടിക്കാറുണ്ട്. ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ സഞ്ചാരത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോഴാണ് ഈ ശബ്ദം പുറപ്പെടുവികുന്നത്. മൂക്കടപ്പ്, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക തുടങ്ങിയ പല കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കൂർക്കംവലിയുടെ ശബ്ദം കാരണം സമാധാനമായി ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്കായി പങ്കുവെക്കുന്ന 7 ലളിതമായ മാർഗ്ഗങ്ങൾ ഇതാ.

ഇയർ പ്ലഗ്ഗുകൾ ഉപയോഗിക്കുക: ശബ്ദം തടയാൻ സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗ്ഗമാണിത്.
ഉറങ്ങുന്ന പൊസിഷൻ മാറ്റുക: ചില ആളുകളിൽ മലർന്ന് കിടന്നുറങ്ങുന്നത് കൂർക്കം വലി വർദ്ധിപ്പിക്കാൻ കാരണമാകുന്നു. അതിനാൽ പങ്കാളിയുടെ കിടക്കുന്ന രീതി മാറ്റാൻ ശ്രമിക്കുക.
മനസ്സിനെ പരിശീലിപ്പിക്കുക: ഉറങ്ങുമ്പോൾ കൂർക്കം വലിയുടെ ശബ്ദം അവഗണിക്കാൻ ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ മനസ്സിനെ പരിശീലിപ്പിക്കാവുന്നതാണ്.
വൈറ്റ് നോയിസ് (White Noise) പരീക്ഷിക്കുക: ഉറക്കത്തിലേക്ക് വേഗത്തിൽ വഴുതിവീഴാൻ സംഗീതമോ സ്ഥിരമായ താളത്തിലുള്ള വൈറ്റ് നോയിസോ കേൾക്കുന്നത് സഹായിക്കും.
വിദഗ്ധ പരിശോധന: കൂർക്കം വലി കഠിനമാണെങ്കിൽ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പങ്കാളിയെ ഒരു വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക: ഉറങ്ങുന്നതിന് തൊട്ടുമുൻപ് മദ്യപിക്കുന്നതും അമിതമായ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുന്നത് കൂർക്കം വലി തടയാൻ സഹായിക്കും.
മറ്റൊരു മുറിയിൽ ഉറങ്ങുക: മറ്റ് മാർഗ്ഗങ്ങളൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിൽ, മറ്റൊരു മുറിയിൽ കിടന്നുറങ്ങുന്ന ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.
 

Tags