പാമ്പ് കടിയേറ്റാൽ ചെയ്യാവുന്നതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ
കാസർഗോഡ് : ശാന്തത പാലിക്കുക, കടിയേറ്റ വ്യക്തിയെ ധൈര്യപ്പെടുത്തുക, പാമ്പിന്റെ സമീപത്തു നിന്നും പതുക്കെ മാറുക, മുറിവുള്ള ഭാഗം(കടിയേറ്റ ഭാഗം ) ഒന്നും ചെയ്യാതെ വയ്ക്കുക, ചെരിപ്പുകൾ, ബെൽറ്റ് മോതിരങ്ങൾ, വാച്ചുകൾ, ആഭരങ്ങൾ, ഇറുകിയ വസ്ത്രങ്ങൾ എന്നിവ മുറിവേറ്റ ഭാഗത്തു നിന്നും മാറ്റുക, ഇടതുവശം ചെരിഞ്ഞു വലതുകാൽ വളച്ചു കൈകളിൽ മുഖം ചേർത്ത് കിടത്തുക വൈദ്യസഹായത്തിനായി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.
അമിതമായി ആയാസപ്പെടാനോ പരിഭ്രാന്തരാകാനോ അനുവദിക്കരുത്. പാമ്പിനെ ഉപദ്രവിക്കരുത്. ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് നിങ്ങളെ കടിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കും. മുറിവേറ്റ ഭാഗത്തു കൂടുതൽ മുറിവ് വരുത്തുകയോ മുറിവിൽ എന്തെങ്കിലും പൊടികൾ, മരുന്നുകൾ നേരിട്ട് പുരട്ടരുത്. രക്തചം്ക്രമണം നിൽക്കുന്ന വിധത്തിൽ മുറിവേറ്റ ഭാഗം കെട്ടരുത്.
രോഗിയെ കമിഴ്ത്തി കിടത്തരുത് ഇത് ശ്വസന പ്രക്രിയ തടസ്സപ്പെടുതിയേക്കാം. പരമ്പരാഗത ചികിത്സ രീതിയോ, സുരക്ഷിത മല്ലാത്ത ചികിത്സകളോ ഉപയോഗിക്കരുത്. പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റി സ്നേയ്ക് വെനം (ASV ) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം ) ഡോ. രാംദാസ് എ.വി അറിയിച്ചു.
.jpg)


