എത്ര ശ്രമിച്ചിട്ടും പുകവലി ഉപേക്ഷിക്കാൻ കഴിയുന്നില്ലേ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

smoke
smoke
പുകവലി ഉപേക്ഷിക്കാൻ പല വഴികളും പരീക്ഷിച്ചു മടുത്തോ ?ഈ ഭക്ഷണപദാർത്ഥങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. പുകവലി ഉപേക്ഷിക്കുമ്പോൾ ഇവയും നിങ്ങളെ സഹായിക്കും. വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പുകവലി മൂലമുണ്ടായ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സിനെ നേരിടാൻ നിങ്ങളെ സഹായിക്കും. അതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി, സാല്‍മണ്‍ പോലുള്ള മീനുകള്‍, ഫ്‌ളാക്‌സ്‌ വിത്ത്‌, വാള്‍നട്ട്‌ എന്നിവ പുകവലി മൂലം ശരീരത്തിലുണ്ടായ നീർക്കെറ്റിനെ നിയന്ത്രിക്കാൻ സഹായിക്കും. ലീന്‍ പ്രോട്ടീനുകള്‍ അടങ്ങിയ ചിക്കന്‍, മീന്‍, ടോഫു, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ പുകവലി നിർത്തുന്ന സമയത്ത് ശരീരം കടന്നു പോകുന്ന പേശികളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ സഹായകമാകും. വൈറ്റമിന്‍ ഇ അടങ്ങിയ ബദാം, സൂര്യകാന്തി വിത്ത്‌, മത്തങ്ങ വിത്ത്‌ തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് പുകവലി മൂലം നഷ്ടപ്പെട്ട ചർമ്മാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
tRootC1469263">
പുകവലി നിർത്തുമ്പോൾ ശരീരത്തിനുണ്ടാകുന്ന ആസക്തികൾ നിയന്ത്രിക്കാൻ ധാരാളം ജലാംശം ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആന്റി ഓക്‌സിഡന്റ്‌ അടങ്ങിയ ഗ്രീൻ ടീ ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശരീരത്തിൽ പുകവലി മൂലമുണ്ടായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ഒരു പരിധിവരെ സഹായിക്കും.

Tags