കാഴ്ച നഷ്ടപ്പെടാൻ പുകവലി കാരണമാകുമോ? നിസ്സാരമായി കാണരുത് ഈ മുന്നറിയിപ്പ്

smoking

പുകവലി ഹൃദയാഘാതത്തിനും ശ്വാസകോശ അർബുദത്തിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നറിയാം. പുകവലി കണ്ണിന് ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനം. ഇക്കാര്യം ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടർമാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവർ നടത്തിയ സർവ്വേയിൽ പുകവലിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി.

തുടർച്ചയായി അഞ്ചോ പത്തോ വർഷം പുകവലിച്ച ആളുകളിൽ ഒപ്റ്റിക്കൽ നെർവിനെ ഇത് ബാധിക്കുകയും കാഴ്ച കുറയുകയോ നഷ്ടമാവുകയോ ചെയ്തതായാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്.

പുകവലിക്കുന്ന പത്തിൽ ഒമ്പതു പേർക്കും കാഴ്ചവൈകല്യം ഉള്ളതായി കണ്ടെത്തി. പുകവലി മൂലം കാഴ്ച നഷ്ടമായ 5% ആളുകളുടെ കേസുകൾ വർഷത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 30 ജില്ലകളെയാണ് പഠനത്തിന്റെ സർവ്വേയ്ക്കായി തിരഞ്ഞെടുത്തിരുന്നത്.

Tags