പുകവലിക്കുന്നവർ ശ്രദ്ധിക്കണം: ആരോഗ്യ ഗുണങ്ങൾ നഷ്ടപ്പെടുന്നത് ഇവയാണ്
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത ഏവർക്കും അറിവുള്ള കാര്യമാണ്. എന്നിട്ടും പുകവലിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കുറവും ഇല്ല എന്നതാണ് സത്യം.ദിനംപ്രതി പുകവലിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും കാൻസർ മരണത്തിന് പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. ഇത് ചികിത്സിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ക്യാൻസറുകളിൽ ഒന്നാണ്.
tRootC1469263">പുകവലി സമ്മാനിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒട്ടും കുറവല്ല. പുകവലി ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല വായ,
ശബ്‌ദനാളം,ശ്വാസനാളം(തൊണ്ട),അന്നനാളം,വൃക്ക,ഗര്‍ഭാശയമുഖം(സെർവിക്സ്),കരൾ,മൂത്രസഞ്ചി,വയർ തുടങ്ങിയ ഭാഗങ്ങളിലെ ക്യാൻസറിനുള്ള അപകട ഘടകം കൂടിയാണ്.പുകവലി ന്യുമോണിയയെയും ആസ്ത്മയെയും പോലുള്ള പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നു.
പുകവലി നിർത്തിയാൽ...
. വലി നിർത്തി 20 മിനിറ്റ് ആകുമ്പോൾ തന്നെ ഹൃദയമിടിപ്പും, രക്ത സമ്മർദവും കുറയുന്നു. 12 മണിക്കൂർ ആകുമ്പോൾ രക്തത്തിലെ കാർബൺ മോണോക്‌സൈഡിന്റെ അളവ് കുറയുന്നു.
. 2-3 മാസമാകുമ്പോൾ രക്തചംക്രമണവും ശ്വാസകോശ ശേഷിയും കൂടും. വരും മാസങ്ങളിൽ ശ്വാസംമുട്ടലും ചുമയും നല്ലരീതിയിൽ കുറയും.
. ഒരു വർഷമാകുമ്പോൾ ഹൃദ്രോഗസാധ്യത പുകവലി തുടരുന്നവരെ അപേക്ഷിച്ചു പകുതിയാകും. പക്ഷാഘാത സാധ്യതയും പകുതിയാകും.
. 10 വർഷമാകുമ്പോൾ ശ്വാസകോശ അർബുദ സാധ്യത പകുതിയാവുകയും, അതുപോലെ മറ്റു കാൻസർ സാധ്യത കുറയുകയും ചെയ്യും.
. വലിക്കുമ്പോൾ പുറത്തു വിടുന്ന പുക ശ്വസിച്ചു വീട്ടിലും ചുറ്റുമുള്ളവർക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും കുറയും.
. രോഗ പ്രതിരോധ ശേഷി, പൊതുവായ ആരോഗ്യം, നല്ല ഉറക്കം തുടങ്ങി നിരവധി മാറ്റങ്ങൾ ഉണ്ടാകും.
.jpg)


