പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ മതി; എയിംസ് മേധാവിയുടെ ആരോഗ്യസന്ദേശം
ആരോഗ്യകരമായ ജീവിതത്തിന് ചെലവേറിയ ഭക്ഷണക്രമങ്ങളോ കഠിനമായ വ്യായാമങ്ങളോ ആവശ്യമില്ലെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. നിഖിൽ ടണ്ടൻ. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക, കൂടുതൽ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, കൃത്യമായ ഉറക്കം ഉറപ്പാക്കുക, ദിവസവും ശാരീരികമായി സജീവമായിരിക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദേശങ്ങൾ.
ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഐസിഎംആർ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി അദ്ദേഹം പങ്കുവച്ച കണക്കുകൾ പ്രകാരം, പ്രമേഹമുള്ളവരിൽ വെറും 7.7 ശതമാനം പേർക്ക് മാത്രമാണ് രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നീ മൂന്ന് പ്രധാന ഘടകങ്ങളും ഒരേസമയം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുള്ളത്.
പ്രമേഹം പലപ്പോഴും തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പരിശോധനകൾ ഒഴിവാക്കരുതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഭക്ഷണനിയന്ത്രണത്തിനൊപ്പം സ്ഥിരമായ വ്യായാമവും ആവശ്യമായ ചികിത്സയും ഉറപ്പാക്കണം. ചെറിയ മാറ്റങ്ങൾ ദീർഘകാലം തുടരുന്നതാണ് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രയോജനകരമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
.jpg)

