ഡയറ്റിൽ ചെറിയ മാറ്റങ്ങൾ മതി ; ഷുഗർ നിയന്ത്രിക്കാം

Small changes in diet are enough; sugar can be controlled


രക്തത്തിലെ പഞ്ചസാരയുടെ അളവ് പലർക്കും  സ്ഥിരമായി വർദ്ധിക്കാറുണ്ട്. ഇത്തരത്തിൽ പഞ്ചസാര കൂടുന്നതും കുറയുന്നതും ആരോ​ഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. മെച്ചപ്പെട്ട ആരോ​ഗ്യത്തിന് ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് ഉത്തമം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം,

പ‍ഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പൂർണമായും ഒഴിവാക്കുക. ബേക്കറികളിൽ നിന്ന് വാങ്ങുന്ന പായ്‌ക്ക് ചെയ്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് ദോഷകരമാണ്. ഇത്തരം ബേക്കറി പലഹാരങ്ങളിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും.

വിനാ​ഗിരി, നാരങ്ങാനീര് ചേർത്ത് ആ​ഹാരം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ അൽപം വിനാ​ഗിരിയോ നാരങ്ങാനീരോ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു.

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശീലിക്കേണ്ടതുണ്ട്. ഇത് ദഹനപ്രക്രിയ വേ​ഗത്തിലാക്കുകയും പഞ്ചസാര ആ​ഗീരണം ചെയ്യുന്നത് കുറയ്‌ക്കുകയും ചെയ്യുന്നു.

പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. ദൈനംദിന ഭക്ഷണത്തിൽ മുട്ട, പനീർ, പയർ, ചിക്കൻ പോലെയുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കുന്നു.
 

Tags