വെണ്ടയ്ക്ക് മുറിക്കുമ്പോഴുണ്ടാകുന്ന വഴുവഴുപ്പ്

vendakka
vendakka

 വെണ്ടയ്ക്ക മുറിക്കുമ്പോഴുണ്ടാവുന്ന വഴുവഴുപ്പ് പലർക്കും പ്രശ്‌നമുള്ള ഒരു കാര്യം തന്നെയാണ്. ഈ വഴുവഴുപ്പ് കൂടിയാൽ ഇത് രുചിയെയും ബാധിക്കും. അതുകൊണ്ട് വഴുവഴുപ്പില്ലാതെ വെണ്ടയ്ക്ക എങ്ങനെ മുറിച്ചെടുക്കാം എന്നു നോക്കാം. 

ആദ്യം തന്നെ നമ്മൾ വെണ്ട എടുത്ത് കഴുകും. ഇതു തന്നെയാണ് ആദ്യമായി ശ്രദ്ധിക്കേണ്ടതും. അതായത് പാചകം ചെയ്യുന്നതിനു തൊട്ടുമുമ്പ് വെണ്ടയ്ക്ക കഴുകരുത്. കുറച്ച് നേരത്തേ ഇതു കഴുകി വയ്ക്കണം. വെള്ളവും നന്നായി ഇതിൽ നിന്നു പോവണം. എന്നിട്ടു മാത്രം മുറിക്കുക. 

tRootC1469263">

കഴുകിയ വൃത്തിയാക്കിയ ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വെണ്ടയ്ക്ക് തുടച്ചെടുക്കുക. ഈർപ്പമുണ്ടെങ്കിൽ പാകം ചെയ്യുമ്പോൾ ഇവതമ്മിൽ ഒട്ടിപ്പിടിക്കാനും സാധ്യതയുണ്ട്. അളവും ശ്രദ്ധിക്കുക. ഒരേ വലുപ്പത്തിൽ മുറിച്ചെടുക്കുക. നീളത്തിലാണെങ്കിലും വട്ടത്തിലാണെങ്കിലും.  അപ്പോൾ വേവും ഒരുപോലെ കിട്ടും. 


വെണ്ടയ്ക്ക മുറിക്കുമ്പോൾ അതിന്റെ തലയും വാലും മുറിച്ചു കളയുക. വെണ്ട മുറിക്കുമ്പോൾ കത്തിയിൽ വഴുവഴുപ്പുണ്ടെങ്കിൽ നാരങ്ങാനീര് പുരട്ടിയാൽ മതിയാവും. പാചകം ചെയ്യുമ്പോഴും ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ അൽപം തൈരോ നാരങ്ങയോ ചേർത്തു കൊടുത്താൽ മതി. ഇത് രുചിയും കൂട്ടും. 
 

Tags