ഉറക്കക്കുറവ് പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമോ ?

sleeping at morning

ഉറക്കം എന്നത് മനുഷ്യന് ഏറ്റവും അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും പല കാരണങ്ങൾ കൊണ്ടും ഉറക്കം നമ്മളിൽ പലർക്കും നഷ്ടപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മയും അല്ലെങ്കിൽ വൈകി ഉറങ്ങുന്നതും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും.

ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം നേടേണ്ടതുണ്ട്.  7-8 മണിക്കൂർ ഉറങ്ങേണ്ടത് പ്രധാനമാണ്. നല്ല ഉറക്കം പ്രത്യുൽപാദനത്തിന് നിർണായകമായ പ്രോജസ്റ്ററോൺ, ഈസ്ട്രജൻ FSH (ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ), ലെപ്റ്റിൻ എന്നിവയുടെ അളവ് മെച്ചപ്പെടുത്തും. ഇക്ട്രോണിക്ക് ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം ശരീരത്തിലെ മെലറ്റോണിന്റെ അളവിനെ ബാധിക്കും. മെലറ്റോണിന്റെ അഭാവം അണ്ഡത്തിന്റെ ഗുണനിലവാരം കുറയാൻ ഇടയാക്കും..

രാത്രിയിൽ ജോലി ചെയ്യുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ഈസ്ട്രജന്റെ അളവ് കുറയ്ക്കുകയും ക്രമരഹിതമായ ആർത്തവചക്രത്തിന് കാരണമാവുകയും ചെയ്യും. ഇതെല്ലാം ഗർഭധാരണ സാധ്യത കുറയുന്നതിലേക്ക് നയിക്കുന്നു.

IVF (ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ) പോലുള്ള ഫെർട്ടിലിറ്റി ചികിത്സകൾ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. ഉറക്കം ലഭിക്കാത്തത് ശാരീരികവും മാനസികവുമായ ക്ഷേമത്തെ നശിപ്പിക്കും. ഐവിഎഫ് പ്രക്രിയയിൽ ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്ന സ്ത്രീകൾക്ക് ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നതായി വിദ​ഗ്ധർ പറയുന്നു.

മൊബൈൽ, ടാബ്‌ലെറ്റ്, കംപ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മാറ്റിവയ്ക്കുക. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുമെന്ന് സർജാപൂറിലെ മദർഹുഡ് ഫെർട്ടിലിറ്റി & ഐവിഎഫിലെ കൺസൾട്ടന്റ് - ഗൈനക്കോളജിസ്റ്റ് & വന്ധ്യതാ വിദഗ്ധനുമാ ഡോ. ചന്ദന നാരായണ പുറഞ്ഞു.

കുറഞ്ഞ ഉറക്കമുള്ള സ്ത്രീകൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നവരേക്കാൾ ഫെർട്ടിലിറ്റി നിരക്ക് കുറവാണ്. നിങ്ങൾ IVF-ന് വിധേയനാണെങ്കിൽ ദിവസവും 7-8 മണിക്കൂർ ഉറക്കം പ്രധാനമാണെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്റ്റീവ് മെഡിസിൻ വ്യക്തമാക്കി.

Tags