പകല്‍ ഉറങ്ങുന്നവരാണോ? എങ്കില്‍ അതിന് പിന്നില്‍ ചില അപകടങ്ങള്‍ ഉണ്ട്

sleep

രാത്രിയില്‍ ഉറങ്ങാതെ പകൽ കൂടുതൽ സമയം ഉറങ്ങുന്ന ശീലമുണ്ടെങ്കില്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കും. പകൽ കൂടുതൽ സമയം ഉറങ്ങുന്നത് ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനങ്ങളെ തകരാറിലാക്കുമെന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സ്യൂ ആൻ സഖറിയ പറയുന്നത്.

tRootC1469263">

രാത്രിയിൽ ഉണർന്നിരിക്കുന്നത് ശരീരത്തിലെ ‘മെലറ്റോണിൻ’ എന്ന ഹോർമോണിന്‍റെ ഉത്പാദനത്തെ ബാധിക്കുമെന്നും ഇത് ശരീരത്തിന്‍റെ സ്വാഭാവികമായ ഉറക്കചക്രത്തെ (circadian rhythm) തകിടം മറിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ ഇരുട്ടത്താണ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. രാത്രിയിൽ വെളിച്ചത്തിലിരുന്ന് ജോലി ചെയ്യുന്നതും മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഈ ഹോർമോണിന്‍റെ ഉത്പാദനം കുറയ്ക്കാൻ കാരണമാകും. തന്മൂലം, ശരീരത്തിന്‍റെ ‘സ്ലീപ്പ്-വേക്ക് സൈക്കിൾ’ (sleep-wake cycle) താളം തെറ്റുന്നു.

“നമ്മുടെ ശരീരം സ്വയം റിപ്പയർ ചെയ്യുന്നതും പ്രധാനപ്പെട്ട ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതും രാത്രിയിലാണ്. ഈ പ്രക്രിയകൾ പകൽ സമയത്ത് നടത്താൻ ശരീരത്തിന് കഴിയില്ല,” ഡോ. സ്യൂ ആൻ സഖറിയ പറഞ്ഞു. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ പോലും തുടർച്ചയായി രാത്രി ജോലി ചെയ്യാതെ കൃത്യമായ ഇടവേളകൾ എടുക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ആരോഗ്യകരമായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (സ്ലീപ്പ് ഹൈജീൻ):

    ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ സ്ക്രീനുകൾ ഒഴിവാക്കുക.
    സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം (blue light) മെലറ്റോണിൻ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും.
    വെളിച്ചവും ശബ്ദവും കുറഞ്ഞ, ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങാൻ ശ്രമിക്കുക.
    പ്രാണായാമം, യോഗനിദ്ര പോലുള്ള റിലാക്സേഷൻ വിദ്യകൾ പരിശീലിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും

Tags