അമിതമായി ഉറങ്ങുന്നവരാണോ നിങ്ങൾ ?

google news
sleeping


തിങ്കൾ മുതൽ വെള്ളി വരെ ഓടിനടന്ന് പണിയെടുക്കുന്നതിന്റെ ക്ഷീണമെല്ലാം പലരും വാരാന്ത്യങ്ങളിലാണ് വിശ്രമിച്ച് തീർക്കുന്നത്. രാത്രിയിൽ കൂടുതൽ സമയം കിടന്നുറങ്ങിയും പറ്റിയാൽ പകൽ സമയത്തുപോലും കട്ടിലിൽ ഇടംപിടിച്ചുമൊക്കെയാണ് പലരുടെയും വീക്കെൻഡുകൾ കടന്നുപോകുന്നത്. എന്നാൽ ഉറക്കക്കുറവ് മാത്രമല്ല അമിതമായി ഉറങ്ങുന്നതും പ്രശ്നമാണ്. 90 മിനിറ്റ് അധികം ഉറങ്ങിയാൽ പോലും ആരോ​ഗ്യത്തിന് തിരിച്ചടിയാകുമെന്നാണ് പഠനങ്ങൾ.

ജോലിദിവസങ്ങളിലും ഒഴിവു​ദിനങ്ങളിലും ഉറക്കരീതികളിൽ വരുന്ന മാറ്റം ആന്തരിക ജൈവഘടികാരത്തിൽ മാറ്റം വരുത്തുമെന്നാണ് ​ഗവേഷകർ പറയുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷണശീലങ്ങൾ, ഇൻഫ്ലമേഷൻ, ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ ഘടന എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. വളരെ വൈകി ഉറങ്ങുന്നവർക്കും ദിവസവും എട്ട് മുതൽ ഒൻപത് മണിക്കൂർ ഉറക്കം കിട്ടാത്തവർക്കും ചിട്ടയായി ഉറങ്ങുന്നവരെ അപേക്ഷിച്ച് അനാരോഗ്യത്തിന്റെ സൂചനയായ ഇൻഫ്ലമേഷൻ കൂടുതലായിരിക്കുമെന്നാണ് പടനത്തിൽ പറയുന്നത്. 

ദിവസവും വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുള്ളത്. ഇവർക്ക് ശരീരഭാരം കൂടുക, ഹൃദയപ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ജൈവഘടികാരത്തിനു വരുന്ന തടസ്സങ്ങളാണ് അനാരോഗ്യത്തിനു കാരണം. വാരാന്ത്യങ്ങളിലെ അലസമായുള്ള മയക്കവും അനാരോ​ഗ്യകരമായ ഭക്ഷണശീലവുമെല്ലാം ഉദരപ്രശ്നങ്ങൾ ഉണ്ടാക്കും. ഉറക്ക സമയത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഉദരത്തിലെ ബാക്ടീരിയകളിൽ വ്യത്യാസം വരുത്തുമെന്നാണ് ​ഗവേഷകർ പറയുന്നത്. 
 

Tags