ഉറക്കം കിട്ടുന്നില്ലേ? ഈ വെള്ളം കുടിക്കൂ
പേരയിലകള്‍ പ്രകൃതിദത്താ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്. പല്ലിന്റെ ആരോഗ്യം മികച്ചതാക്കി മാറ്റാന്‍ ഇത് സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ അടങ്ങിയിട്ടുള്ള പേരയില പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.രോഗപ്രതിരോധശേഷി കൂട്ടാനും പേരയില വെള്ളം കുടിയ്ക്കാം.
പേരയിലയില്‍ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
പേരയില ചേര്‍ത്ത് വെള്ളം പതിവായി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. മറ്റൊന്ന് ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ അകറ്റിനിര്‍ത്താന്‍ പേരയില സഹായകമാണ്.
വയറിളക്കം അകറ്റുന്നതിന് പേരയില ചേര്‍ത്ത് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട വെളളം കുടിയ്ക്കാം.