ഉറക്കക്കുറവ് അലട്ടുന്നുണ്ടോ?
നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല എന്നതാണ് വാസ്തവം. നല്ല ഉറക്കം കിട്ടാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ..
ഒന്ന്…
പാൽ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒരു ഗ്ലാസ് പാൽ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്‌റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് കാത്സ്യം ചെയ്യുന്നത്.
രണ്ട്…
ബദാം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ശരീരത്തിൽ മഗ്‌നീഷ്യം അളവ് കുറയുമ്പോൾ ചിലരിൽ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്‌നീഷ്യം നല്ല അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു.
മൂന്ന്…
നേന്ത്രപ്പഴം ആണ് മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. രാത്രിയിൽ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കും. ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്‌നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിർത്തുന്നതിനും ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
നാല്…
ഓട്‌സ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓട്‌സിൽ ഫൈബർ, വിറ്റാമിൻ ബി എന്നിവ കൂടിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവയും ഓട്സിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഓട്‌സ് ഉറക്കം ലഭിക്കാൻ വളരെ നല്ലതാണ്.
.jpg)

