കെട്ടിപ്പിടിച്ചാണോ ഉറക്കം ? എങ്കിൽ ഇതറിയുക


കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങുന്ന ദമ്പതിമാര്‍ക്ക് ഒട്ടേറെഗുണങ്ങൾ ലഭിക്കുമെന്ന് പഠനം. ജേണല്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ്‌സ് എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുഎസ്സിലെ അലബാമ സംസ്ഥാനത്തെ ആബേണ്‍ സര്‍വകലാശാലയിലെ ജോഷ് ആര്‍. നൊവാക്, കലെയ്ഗ് സി. മില്ലര്‍ എന്നിവരാണ് പഠനം നടത്തിയത്.
tRootC1469263">
ശരാശരി 13 വര്‍ഷമെങ്കിലും ഒന്നിച്ച് ജീവിച്ചിട്ടുള്ള 143 ഹെറ്ററോസെക്ഷ്വല്‍ ദമ്പതിമാരിലാണ് പഠനം നടത്തിയത്. ഇവരോട് ഉറക്കത്തിന്റെ സ്വഭാവത്തെ കുറിച്ചും പങ്കാളിയുമായി എത്രത്തോളം ചേര്‍ന്നാണ് കിടക്കാറ്, കിടക്കുമ്പോള്‍ കെട്ടിപ്പിടിക്കാറുണ്ടോ, മുഖാമുഖം കിടന്നാണോ ഒരേദിശയില്‍ കിടന്നാണോ കെട്ടിപ്പിടിക്കാറ് തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചു. ഈ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങുന്നവര്‍ക്കുള്ള മെച്ചങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്.

ചേര്‍ന്നുകിടന്ന് മുഖാമുഖമോ ഒരേദിശയിലോ കിടന്ന് കെട്ടിപ്പിടിച്ചുറങ്ങുന്നവര്‍ക്ക് മാനസിക പിരിമുറുക്കവും വൈകാരികമായ അരക്ഷിതാവസ്ഥയും കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പങ്കാളി തന്നെ ഉപേക്ഷിച്ചുപോകുമോ എന്നുതുടങ്ങിയ ഉത്കണ്ഠയുള്ളവരാണെങ്കില്‍ കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങുന്നതുവഴി ആ ഉത്കണ്ഠ കുറയ്ക്കാന്‍ സാധിക്കും. പങ്കാളികൾക്കിടയിലുള്ള ബന്ധം സുദൃഢമാക്കാൻ കെട്ടിപ്പിടിച്ചുള്ള ഉറക്കം സഹായിക്കും.
പങ്കാളിക്കൊപ്പം ഉറങ്ങുമ്പോള്‍ എങ്ങനെയാണ് കിടക്കുന്നത് എന്നത് ഇതിനെ ബാധിക്കുന്നില്ലെന്നും പഠനം പറയുന്നു. മലര്‍ന്നോ കമിഴ്‌ന്നോ ചെരിഞ്ഞോ, എങ്ങനെയുറങ്ങിയാലും ഒരേ ഫലമാണുള്ളത്. പങ്കാളിക്കൊപ്പം കിടക്കുമ്പോള്‍ പതിവ് ഉറക്കശീലങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. ഒന്നിച്ച് കെട്ടിപ്പിടിച്ചുറങ്ങുന്നത് പങ്കാളികള്‍ക്ക് ഏറ്റവും സുഖപ്രദമായ അനുഭവമുണ്ടാക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ലവ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് പങ്കാളിയെ കെട്ടിപ്പിടിച്ചുറങ്ങുന്നതിനെ മനോഹരമായ അനുഭവമാക്കുന്നത്.