ചൂട് കാരണം രാത്രി ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? സുഖമായി ഉറങ്ങാൻ ഈ ടിപ്പുകൾ അറിഞ്ഞിരിക്കൂ!
പകൽ പുറത്തിറങ്ങാൻ വയ്യാത്ത ചൂട്, രാത്രി കിടക്കുമ്പോഴും മാറാത്ത അസ്വസ്ഥത… ചൂട് കൂടുന്ന ഈ ദിവസങ്ങളിൽ പലർക്കും ഉറക്കം പോലും ശരിയായ രീതിയിൽ ലഭിക്കുന്നില്ല. എസി ഉപയോഗിച്ചാൽ ആശ്വാസം കിട്ടുമെങ്കിലും എല്ലാ വീടുകളിലും അതിനുള്ള സൗകര്യമുണ്ടാകണമെന്നില്ല. ഫാൻ ഓണാക്കിയാലും ചൂടുകാറ്റ് തന്നെയാണ് ലഭിക്കുന്നതെങ്കിലോ, ഉറക്കം വീണ്ടും ദുരിതമാകും. എന്നാൽ എസിയില്ലാതെയും കിടപ്പുമുറി താരതമ്യേന തണുപ്പിക്കാനും രാത്രിയിൽ സുഖമായി ഉറങ്ങാനും ചില വഴികളുണ്ട്. ചൂടുള്ള രാത്രികളിൽ പരീക്ഷിക്കാവുന്ന ഇത്തരം മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഉറക്കത്തിന് സഹായിക്കുന്ന ചില ടിപ്‌സ് നോക്കാം. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങളുടെ കണ്ണുകൾക്ക് സ്‌ക്രീനുകളിൽ നിന്ന് ഇടവേള നൽകുകയാണ് ഒരു മാർഗം. അതായത് കിടുന്നുകൊണ്ടുള്ള ഫോൺ ഉപയോഗം വേണ്ടെന്ന് സാരം. ഉറങ്ങാനും, ഉണരാനും എന്നും കൃത്യസമയം കണ്ടെത്തുക. സ്ഥിരമായ ഈ ദിനചര്യം നിങ്ങളുടെ ‘സർക്കാഡിയൻ റിഥം’ ക്രമീകരിക്കും. ഉറങ്ങാൻ കിടക്കുന്നതിന് അര മണിക്കൂർ മുമ്പ് ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നതും വളരെ നല്ലതാണ്. തണുത്ത വെള്ളത്തിലോ കുളിക്കുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ശരീരത്തിന് ഉണർവ് നൽകുകയും ചെയ്യും, അതേസമയം ഇളം ചൂടുള്ള വെള്ളത്തിലോ കുളിക്കുന്നത് രക്തക്കുഴലുകൾ വികസിക്കാൻ അനുവദിക്കുകയും താപനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
പകൽ സമയം നന്നായി വെള്ളം കുടിക്കണം. ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ആണ് നല്ലത്. രാത്രിയിൽ ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിന് നല്ലതാണ്.
സൂര്യപ്രകാശം മുറിയിലേക്ക് എത്തുന്നത് തടയാൻ, പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ, ജനാലകൾ, തിരശ്ശീലകൾ, കർട്ടനുകൾ എന്നിവ അടച്ചിടുക. വൈകുന്നേരം പുറത്തെ വായു അകത്തുള്ളതിനേക്കാൾ തണുപ്പുള്ളപ്പോൾ മാത്രം ജനാലകൾ തുറക്കുക. ചൂട് ഉയരുന്നതിനാൽ, താഴത്തെ നിലയിലെ കിടപ്പുമുറിയിലേക്കോ ലഭ്യമെങ്കിൽ ബേസ്മെന്റിലേക്കോ മാറുക. പോളിയെസ്റ്ററിനേക്കാൾ വായുസഞ്ചാരമുള്ള ലിനൻ, കോട്ടൺ തുണിത്തരങ്ങൾ ഉപയോഗിക്കുക.
.jpg)


