ഭക്ഷണം സ്കിപ്പ് ചെയ്യുന്നത് പതിവാണോ?

skipping meals

നമ്മളിൽ പലരും കൃത്യസമയത്ത് ആഹാരം കഴിക്കുന്ന ശീലമുള്ളവരല്ല. തിരക്കുപിടിച്ച ജീവിതശീലങ്ങൾ കാരണം പ്രഭാതഭക്ഷണം ഒഴിവാക്കി 'ബ്രഞ്ച്' കഴിക്കുന്നവരാണ് അധികവും. ചിലരാകട്ടെ ഉച്ചഭക്ഷണം കൂടി ഒഴിവാക്കി വൈകുന്നേരമോ രാത്രിയോ മാത്രം ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുന്നവരാണ്. നമ്മുടെ ഉറക്കവും വിശ്രമവുമെല്ലാം ഈ അനാരോഗ്യകരമായ ശീലങ്ങൾക്കനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ശരീരത്തിന്റെ ജൈവിക ഘടനയെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം ഭക്ഷണരീതികൾ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആദ്യം തന്നെ നമ്മൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണ്. ബ്രെയിൻ ഫുഡ് എന്നാണ് ഭക്ഷണം അറിയപ്പെടുന്നത്. രാവിലത്തെ ഭക്ഷണം രാത്രി നമ്മൾ എടുക്കുന്ന ഫാസ്റ്റിംഗിനെ ബ്രേക്ക് ചെയ്യും. അതുകൊണ്ടാണ് ബ്രേക്ക് ഫാസ്റ്റ് എന്ന് വിളിക്കുന്നത്. ശരീരത്തിന് ഗുണകരമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. 8 മണിക്ക് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ശ്രമിക്കുന്നത് ഉത്തമമാണ്.

രാവിലത്തെ ഭക്ഷണം കഴിച്ച ഒരാൾ ഉച്ചയ്ക്കുള്ള ഭക്ഷണം സമയത്ത് കഴിച്ചില്ലെങ്കിലും വലിയ കുഴപ്പം ഒന്നും ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പ്രമേഹ രോഗികൾ വളരെ കൃത്യമായി തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ മനുഷ്യരിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അസിഡിറ്റി. ഗ്യാസ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ഇത് അൾസർ പോലെയുള്ള വലിയ അസുഖങ്ങളിലേക്ക് നയിക്കാം. നെഞ്ച് എരിച്ചൽ, ക്ഷീണം, തലവേദന,തലകറക്കം, ഏകാഗ്രതക്കുറവ്, തുടങ്ങിയ അവസ്ഥകളും ഭക്ഷണം കൃത്യസമയത്ത് കഴിച്ചില്ലെങ്കിൽ ഉണ്ടാകാം. ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും, അത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

Tags