50 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഷിംഗിൾസ് രോഗത്തിന്റെ ആഘാതം വളരെ അധികമാണെന്ന് സർവേ

Survey finds shingles disease impact is highest among people over 50

കൊച്ചി : ഇന്ത്യയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവരും വിട്ടുമാറാത്ത  ആരോഗ്യപ്രശ്നങ്ങളുള്ളവരുമായ ആളുകളിൽ ഷിംഗിൾസ് രോഗത്തിന്റെ ആഘാതം വളരെ അധികമാണെന്ന് സർവേ. ഷിംഗിൾസ് ആക്ഷൻ വീക്കിന് (23 ഫെബ്രുവരി - 1 മാർച്ച് 2026) മുന്നോടിയായി ജിഎസ് കെ നടത്തിയ ആഗോള സർവേ  ഷിംഗിൾസ് ബാധിച്ച ഇന്ത്യക്കാരിൽ 43% പേർക്കും കഠിനമായ വേദന അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നിൽ ഒരാൾക്കെങ്കിലും ഇത് ജോലി ചെയ്യുന്നതിനോ സാമൂഹികമായ പരിപാടികളിൽ പങ്കെടുക്കുന്നതിനോ തടസ്സമാവുന്നുമുണ്ട്. ഗുരുതരമായ കിഡ്‌നി രോഗമുള്ളവർക്കും, ഹൃദയസംബന്ധമായ രോഗമുള്ളവർക്കുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്. പ്രമേഹവും ഹൃദയസംബന്ധമായ രോഗമുള്ളവരിലുമാണ് ഏറ്റവും ഉയർന്ന വൈകാരിക ആഘാതം റിപ്പോർട്ട് ചെയ്തത്.

tRootC1469263">

ചിക്കൻപോക്സിന് കാരണമായ വാരിസെല്ല-സോസ്റ്റർ വൈറസ്  വീണ്ടും സജീവമാകുന്നതിലൂടെ ഉണ്ടാകുന്ന വേദനാജനകമായ രോഗമാണ് ഷിംഗിൾസ്. വാക്സിനേഷനിലൂടെ മാത്രം തടയാൻ കഴിയുന്ന ഈ രോഗത്തിന്റ  സങ്കീർണതകളെക്കുറിച്ച് സർവേയിൽ പങ്കെടുത്ത നാലിൽ ഒരാൾക്കും കാര്യമായ അറിവില്ലെന്ന് എടുത്തുകാണിക്കുന്നു. പ്രായമായവരിൽ രോഗപ്രതിരോധത്തെ കുറിച്ചുള്ള അവബോധം വളരെ പരിമിതമാണെന്ന് സർവേ വെളിപ്പെടുത്തുന്നതായി ജിഎസ്‌കെ ഇന്ത്യയുടെ മെഡിക്കൽ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ശാലിനി മേനോൻ പറഞ്ഞു.

പ്രായമായിവരുന്ന ഒരു ജനസംഖ്യയ്ക്കായി ഇന്ത്യ തയ്യാറെടുക്കുമ്പോൾ, റിയാക്ടീവ് കെയറിൽ നിന്ന് പ്രതിരോധത്തിലേക്ക് മാറുന്നത് ഒരു ദേശീയ മുൻഗണനയായി മാറണമെന്ന് സർവേ ചൂണ്ടികാട്ടുന്നു. ഷിംഗിൾസ് ഉൾപ്പെടെയുള്ള  വാക്സിനേഷനുകൾ മുതിർന്നവരുടെ ആരോഗ്യ ചർച്ചകളുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത സർവേ കണ്ടെത്തലുകൾ തെളിയിക്കുന്നു.

Tags