കടുത്ത തല വേദന ഇങ്ങനെയുണ്ടാകാം


കാപ്പി കുടിച്ചാൽ ഉന്മേഷമൊക്കെ തോന്നും. എന്നാൽ കഫീൻ തലവേദനയ്ക്ക് കാരണമാകാറുണ്ട്. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്‌ഷൻ ഉണ്ടാക്കാനും കഫീൻ കാരണമാകും.
ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലെങ്കിലും തലവേദനയ്ക്ക് കാരണമാകും. ഇടയക്കിക്കിടെ വെള്ളം കുടിക്കുന്നത് തലവേദന ഒഴിവാക്കാൻ സഹായിക്കും.
tRootC1469263">ഹോർമോൺ വ്യതിയാനം തലവേദനയ്ക്ക് കാരണമാകാറുണ്ട്. ചിലപ്പോൾ ഹോർമോണുകളുടെ അളവ് കുറഞ്ഞാൽ തലവേദന ഉണ്ടാവും. ഈസ്ട്രജന്റെ അളവ് കുറഞ്ഞാൽ ഇതേ പ്രശ്നം ഉണ്ടാകും. ഹോർമോൺ വ്യതിയാനമാണ് തലവേദനയ്ക്കു കാരണമെന്നു തോന്നുന്നുവെങ്കിൽ വൈദ്യസഹായം തേടണം.
ശരിയായി ഇരിപ്പും ഉറക്കവും ഒക്കെ ഇല്ലെബിങ്ങിൽ തലവേദന വരൻ സാധ്യത ഉള്ള ഒന്നാണ്. നേരെ ഇരുന്നില്ലെങ്കിൽ ദഹനക്കേട്, നടുവേദന, കാലുവേദന ഇവയും വരാം.

തുടർച്ചയായ കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗം തലവേദനയ്ക്ക് കാരണമാകും. നീലവെളിച്ചത്തിലേക്ക് തുടർച്ചയായി നോക്കിയാൽ കണ്ണിനും ദോഷം ചെയ്യും. സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കും. തലവേദനയും കൂടെ വരും.