ഹൃദയാരോഗ്യത്തിന് എള്ള്‌ ശീലമാക്കാം

Sesame seeds can be used for heart health
Sesame seeds can be used for heart health

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ട്. എള്ളില്‍ ധാരാളം സിങ്കും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്. ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. വാതം പോലുള്ള പ്രശ്നങ്ങള്‍ക്കും അത്യുത്തമമാണ്.

എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. എള്ളിലെ മഗ്‌നീഷ്യം സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ അമിനോആസിഡായ ട്രിപറ്റോഫാന്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

കറുത്ത എള്ളില്‍ ആന്റിഓക്സിന്റുകള്‍ ധാരാളമുണ്ട്. ഇത് ഓക്സിഡേറ്റീവ് നാശം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ലിവറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ഒന്നാണ് കറുത്ത എള്ള്.

Tags