മുടിക്ക് മിനുസവും കറുപ്പും ലഭിക്കാൻ ഇത് കഴിക്കാം


ചില വിത്തുകൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും. എള്ളിന്റെ ഔഷധഗുണങ്ങളാണ് ഇന്നിവിടെ ചർച്ചചെയ്യുന്നത്. എള്ള് പലതരത്തിലുണ്ട്, കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുള്ളത്. എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.
tRootC1469263">എള്ള് പൊടിച്ചത് ദിവസവും മൂന്നോ നാലോ തവണ കഴിക്കുന്നത് ഗർഭാശയം സങ്കോചിക്കുന്നതു നല്ലതാണ്.
വായയുടെയും തൊണ്ടയുടെയും രോഗങ്ങൾക്ക് എള്ള് പ്രതിവിധിയാണ്.
എള്ള് കഴിക്കുന്നത് മുടിക്ക് മിനുസവും കറുപ്പും നൽകും.
ദിവസേന എള്ള് കഴിച്ചാൽ സ്വരമാധുര്യം ഉണ്ടാകും.
ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നിൻ എന്ന ധാതുവും എള്ളിൽ ധാരാളമുണ്ട്.

പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.
ഞരമ്പിനെ പുഷ്ടിപ്പെടുത്താനും, വ്രണങ്ങൾ ഇല്ലാതാക്കാനും
എള്ള് സഹായിക്കും.
എള്ള് ഭക്ഷണവിഭവങ്ങളിൽ ചേർത്ത് കുട്ടികൾക്ക് നൽകുന്നത് നല്ലതാണ്. ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.
എള്ള് കഴിക്കുന്നത് ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും സഹായിക്കും.
മുഖകാന്തി വർദ്ധിപ്പിക്കാൻ എള്ള് നെല്ലിക്ക ചേർത്ത് പൊടിച്ച് തേനിൽ ചാലിച്ച് മുഖത്തു പുരട്ടുക.
സ്ത്രീകൾ ആർത്തവത്തിനു ഒരാഴ്ച മുൻപ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും.
നല്ലെണ്ണ ദിവസവും ചോറിൽ ഒഴിച്ച് കഴിക്കുന്നത് അൾസറിന് നല്ലതാണ്.
രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു സ്പൂൺ നല്ലെണ്ണ കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും.