ത്വക്കിനും രുചിയറിയാൻ സാധിക്കുമെന്ന് തെളിയിച്ച് ശാസ്ത്ര പഠനം

twakk
twakk

നാവ് രുചി അറിയാൻ സഹായിക്കുന്ന ഇന്ദ്രിയമാണ് . ഭക്ഷണത്തിന്റെ രുചി ഓരോന്നും വ്യത്യസ്തമായി തിരിച്ചറിയാൻ സഹായിക്കുന്നത് നാവിലെ രുചിമുകുളങ്ങളാണ്. എന്നാൽ രുചി അറിയാൻ നാവിനു മാത്രമല്ല ത്വക്കിനും സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രീയ പഠനങ്ങൾ. 2024-ല്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്.

എഫ്എഎസ്ഇബി ബയോഅഡ്വാന്‍സസില്‍ ജപ്പാനിലെ ഒക്കയാമ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സിലെ ഗവേഷകർ നടത്തിയ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ടൈപ്പ്-2 ടേസ്റ്റ് റിസപ്‌റ്റേഴ്‌സ് ( TAS2Rs) എന്നത് നാക്കിൽ സ്ഥിതി ചെയ്യുന്ന ചവര്‍പ്പ് രുചിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളാണ്. ഇത്തരം കോശങ്ങൾ ത്വക്കിലും സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് ​ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യചര്‍മം പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്താണ് ​ഗവേഷകർ പഠനം നടത്തിയത്.

അതിനു ശേഷം ഫിനൈല്‍തയോകാര്‍ബാമൈഡ് (പി.ടി.സി.) എന്ന രാസവസ്തു ഉപയോ​ഗിച്ചുള്ള ചവര്‍പ്പ് രുചിയുള്ള രാസവസ്തുക്കളെ ലാബില്‍ വളര്‍ത്തിയെടുത്ത ചര്‍മത്തിലേക്ക് പ്രയോഗിച്ചു. ത്വക്കിലെ രുചിമുകുളങ്ങള്‍ ഇതിനെ തിരിച്ചറിയുകയും പി.ടി.സിയെ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്ന സംയുക്തങ്ങളെ ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.ചര്‍മ്മത്തിനെ വിഷപദാര്‍ഥങ്ങളില്‍നിന്ന് സ്വയം സംരക്ഷിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് പഠനത്തിൽ തെളിയിക്കപ്പെട്ടു.

Tags