മത്തി കഴിക്കുമ്പോൾ ഇത് കൂടി അറിഞ്ഞോളൂ

Pepper fried sardines
Pepper fried sardines

നല്ല ചാള കിട്ടിയാൽ അത് ആരോഗ്യപ്രദമായ രീതിയിൽ പാചകം ചെയ്ത് കഴിച്ചാൽ സൗന്ദര്യം പതിന്മടങ്ങായി വർദ്ധിക്കുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് അത്രയേറെ ​ഗുണകരമാണ് മത്തി.

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ചർമ്മത്തിലെ മാറ്റങ്ങളെ തടയാൻ ചാളയിലെ ഘടകങ്ങൾക്ക് സാധിക്കും. മുഖക്കുരു പോലുള്ള അവസ്ഥകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. ചാളയിലുള്ള ഒമേ​ഗ-3 ഫാറ്റി ആസിഡുകളും ആന്റി ഇൻഫ്ലമേറ്ററി കണ്ടന്റായ വിറ്റമിൻ ഡിയുമാണ് ഇതിന് സഹായിക്കുന്നത്. 

tRootC1469263">

ഒമേഗ-3യിലൂടെ ചർമ്മത്തിലെ എണ്ണ ഉത്പാദനം ക്രമീകരിക്കപ്പെടുന്നു. അതുവഴി ചർമം ജലാംശമുള്ളതാകും. ചാള വേണ്ടുവോളം കഴിച്ചാൽ സ്കിൻ കാൻസർ സാധ്യത വരെ കുറയുമെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഡെർമെറ്റോളജിസ്റ്റായ Sonya Kenkare പറയുന്നത്.

കലോറിയും ഫാറ്റും കൂടാതെ പ്രോട്ടീൻ, കാത്സ്യം, അയേൺ, മ​ഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയും മത്തിയിലുണ്ട്. അതിനാൽ ഉത്കണ്ഠയും വിഷാദവും അകറ്റാൻ, ഭാരം കുറയ്‌ക്കാൻ, മലവിസർജ്ജനത്തെ ക്രമീകരിക്കാൻ, ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോ​ഗ്യത്തിന്, എല്ലുകളുടെ ആരോ​ഗ്യത്തിന്, കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കാൻ തുടങ്ങിയവയ്‌ക്കെല്ലാം ചാള കഴിക്കുന്നത് ​ഗുണം ചെയ്യും.

Tags