ഉപ്പിൽ ചെറിയൊരു മാറ്റം; ഇന്ത്യയിൽ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാനാകുമെന്ന് പഠനം
ദിവസേന ഉപയോഗിക്കുന്ന സാധാരണ ഉപ്പിന് പകരം പൊട്ടാസ്യം ചേർത്ത കുറഞ്ഞ സോഡിയം ഉപ്പ് ഉപയോഗിക്കുന്നത് ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം. ഇത്തരത്തിലുള്ള ഉപ്പിന്റെ ഉപയോഗം വ്യാപകമാക്കിയാൽ ഇന്ത്യയിൽ പ്രതിവർഷം ഏകദേശം നാല് ലക്ഷം മരണങ്ങൾ തടയാനാകുമെന്നാണ് പഠനത്തിലെ കണക്ക്. ഹൃദയസംബന്ധമായ രോഗങ്ങളും വൃക്കരോഗങ്ങളും കുറയ്ക്കാനും ഇതിലൂടെ സാധിക്കാമെന്നാണ് വിലയിരുത്തൽ.
സാധാരണ ഉപ്പിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്. അമിതമായ സോഡിയം ഉപയോഗം രക്തസമ്മർദം ഉയരുന്നതിനും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിനും കാരണമാകാം. കുറഞ്ഞ സോഡിയം ഉപ്പിൽ സോഡിയത്തിന്റെ ഒരു ഭാഗത്തിന് പകരം പൊട്ടാസ്യം ഉപയോഗിക്കുന്നതാണ് പ്രത്യേകത.
എന്നാൽ എല്ലാവർക്കും ഇത്തരം ഉപ്പ് അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കരോഗമുള്ളവരും പൊട്ടാസ്യത്തിന്റെ അളവിനെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറുടെ നിർദേശം തേടണം. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നതും ഭക്ഷണശീലത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതും പ്രധാനമാണെന്ന് പഠനം ഓർമിപ്പിക്കുന്നു.
.jpg)

