ശ്രദ്ധിക്കാം ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ ഈ കാര്യങ്ങൾ...

ഏത് വിഭവമാണ് നമ്മള്‍ തയ്യാറാക്കുന്നതെങ്കിലും അതിലെ ചേരുവകള്‍ക്ക് അനുസരിച്ചാണ് ഉപ്പ് ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് പ്രോസസ്ഡ് ചീസ്, ഒലിവ്,സോയ സോസ് പോലുള്ള ചേരുവകളുള്ള വിഭവമാണെങ്കില്‍ ഉപ്പ് കുറവ് ചേര്‍ത്താല്‍ മതി.
ഏത് വിഭവത്തിലായാലും പതിയെ അല്‍പാല്‍പമായി മാത്രം ഉപ്പ് ചേര്‍ക്കുക. കാരണം ഉപ്പ് കുറഞ്ഞാലും നമുക്ക് പിന്നീട് കൂട്ടാം. കൂടിയാല്‍ അത് കൈകാര്യം ചെയ്യല്‍ എളുപ്പമല്ല.
പ്രോട്ടീന്‍ കാര്യമായി അടങ്ങിയ ഭക്ഷണമാണെങ്കില്‍ കഴിവതും പാകം ചെയ്യാന്‍ വയ്ക്കും മുമ്പ് തന്നെ ഉപ്പ് ചേര്‍ക്കുക. കാരണം വിഭവത്തിന്റെ രുചിയും ഗന്ധവും നനവുമൊന്നും നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. ഇറച്ചി വിഭവങ്ങളിലെല്ലാം ഉപ്പ് ആദ്യമേ ചേര്‍ക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്.
'ക്രിസ്പി'യായി ഇരിക്കേണ്ട വിഭവങ്ങളാണെങ്കില്‍ അതില്‍ ഉപ്പ് ഏറ്റവും ഒടുവിലായി ചേര്‍ക്കുന്നതാണ് നല്ലത്. ഉദാഹരണം, ഫ്രൈഡ് റൈസ്. ആദ്യമേ ഉപ്പ് ചേര്‍ക്കുമ്പോള്‍ പച്ചക്കറി വഴറ്റുമ്പോഴാണെങ്കിലും കുഴഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.
ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ കയ്യിലെടുത്ത് വിതറി ചേര്‍ക്കുന്നതാണ് നല്ലത്. എല്ലായിടത്തേക്കും ഒരുപോലെ ഉപ്പെത്താനും ഉപ്പ് കൂടാതിരിക്കാനുമെല്ലാം ഈ രീതിയാണ് ഉചിതം. ഫ്രൈ പോലുള്ള വിഭവങ്ങളാണെങ്കില്‍ കൈ അല്‍പം ഉയര്‍ത്തിപ്പിടിച്ച് ഉപ്പ് വിതറുന്നതാണ് നല്ലത്. ഉപ്പ് കട്ടയായി ഒരു ഭാഗത്ത് മാത്രം കിടക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാണ്.
ആദ്യമേ സൂചിപ്പിച്ചത് പോലെ മധുരപലഹാരങ്ങളാണെങ്കിലും അതില്‍ നുള്ള് ഉപ്പ് ചേര്‍ക്കുക. ഇത് വിഭവത്തിന്റെ രുചിയും ഗുണവുമെല്ലാം ഉയര്‍ത്തിക്കാട്ടും.