എന്തിനാണ് ദുഃഖഗാനങ്ങൾ കേൾക്കുന്നത്? ഇതിനു പിന്നിലെ കൗതുകകരമായ ശാസ്ത്രം!
സംഗീതം വെറുമൊരു വിനോദമല്ല, അത് മനുഷ്യവികാരങ്ങളുടെ പ്രതിഫലനമാണ്. ചില ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മകൾ ഇരമ്പിയെത്തുന്നതും അറിയാതെ കണ്ണുനിറയുന്നതും നാം അനുഭവിക്കാറുണ്ട്. എന്നാൽ വിചിത്രമെന്നു തോന്നാവുന്ന ഒരു കാര്യമുണ്ട്; മനസ്സ് തകർന്നിരിക്കുമ്പോഴും അല്ലെങ്കിൽ നല്ല മൂഡിലായിരിക്കുമ്പോഴും പലരും ദുഃഖഗാനങ്ങൾ (Sad Songs) കേൾക്കാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് വിയോഗത്തിന്റെയും വിരഹത്തിന്റെയും വരികൾ നമ്മെ ഇത്രയേറെ ആകർഷിക്കുന്നത്?
tRootC1469263">നൂറ്റാണ്ടുകളായി തത്വചിന്തകരെ അമ്പരപ്പിച്ച ഈ ചോദ്യത്തിന് പിന്നിൽ വ്യക്തമായ ഒരു ജൈവിക കാരണമുണ്ടെന്ന് ആധുനിക ശാസ്ത്രം തെളിയിക്കുന്നു. സങ്കടകരമായ സംഗീതം കേൾക്കുന്നത് നമ്മെ കൂടുതൽ തളർത്തുകയല്ല, മറിച്ച് യാഥാർത്ഥ്യബോധം നൽകാനും വികാരങ്ങളെ ശാന്തമാക്കാനുമാണ് സഹായിക്കുന്നത്. ദുഃഖഗാനങ്ങൾ കേൾക്കുമ്പോൾ തലച്ചോറിൽ സംഭവിക്കുന്ന രാസമാറ്റങ്ങളും അത് മനസ്സിന് നൽകുന്ന ആശ്വാസവും എത്രത്തോളമാണെന്ന് പരിശോധിക്കാം.
ദുഃഖഗാനങ്ങൾ മനസ്സിനെ കൂടുതൽ റിയലിസ്റ്റിക്കും പോസിറ്റീവും ആക്കി നിലനിർത്താൻ സഹായിക്കുന്നതെന്തുകൊണ്ടാണ്? ദുഃഖഗാനത്തിന്റെ വരികൾക്ക് നമ്മുടെ ജീവിതാനുഭവങ്ങളുമായിട്ട് സാമ്യം തോന്നാം. നമ്മുടെ കഷ്ടപ്പാടുകളിലും പ്രയാസങ്ങളിലും നമ്മൾ ഒറ്റയ്ക്കല്ല എന്ന് നമ്മൾ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവ് നമുക്ക് ആശ്വാസവും ശുഭപ്രതീക്ഷയും നൽകുന്നു. ദുഃഖഗാനങ്ങൾ കേൾക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മാനസിക സ്വാസ്ഥ്യം ലഭിക്കാനും മനോനിലയെ നിയന്ത്രിക്കാനും സംശയത്തിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.
ആളുകൾക്ക് ദുഃഖഗാനങ്ങൾ ആസ്വദിക്കാൻ മറ്റൊരു കാരണം പ്രൊലാക്ടിൻ എന്ന ഹോർമോൺ ആണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്. വൈകാരികമായ വേദന അകറ്റാനും സ്ട്രെസ്സ് കുറയ്ക്കാനും ദുഃഖങ്ങൾ കുറയ്ക്കാനും പ്രൊലാക്ടിൻ സഹായിക്കും. നമ്മൾ സങ്കടപ്പെട്ടും ഉന്മേഷമില്ലാതെയും ഇരിക്കുകയാണെങ്കിൽ ശാന്തമായ ഒരവസ്ഥ വരാൻ പ്രൊലാക്ടിൻ സഹായിക്കും. ദുഃഖഗാനങ്ങൾ കേൾക്കുമ്പോൾ പ്രൊലാക്ടിൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും മാനസികമായ വിഷമം കുറയുകയും ചെയ്യുന്നു.
പഴയ ഓർമകളെ തിരികെ കൊണ്ടുവരാനും ദുഃഖഗാനങ്ങൾക്കാകും. ഇത് നമ്മുടെ മനോനിലയെ ഉയർത്തും. സ്കൂൾ കാലത്തെയും കോളജ് കാലത്തെയും റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ടതും ജീവിതത്തിലെ നാഴികക്കല്ലുകളുമായി ബന്ധപ്പെട്ടതുമായ നിമിഷങ്ങളെ ഗാനങ്ങൾ തിരികെക്കൊണ്ടുവരും. സംഗീതത്തിന് തെറാപ്പ്യൂട്ടിക് ഗുണങ്ങളുണ്ട്. ഇത് ഉത്കണ്ഠയെയും ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളെയും അകറ്റും. ദുഃഖഗാനങ്ങൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് സ്വാഭാവികമാണ്. ഇത് നമ്മുടെ മനസ്സിലെ ദുഃഖങ്ങളെ അകറ്റാനാണ് സഹായിക്കുന്നത്.
ദുഃഖഗാനങ്ങളുടെ വരികളും സംഗീതവും നമ്മുടെ മനോനിലയെ (Mood) ബാധിക്കും. ബ്രേക്കപ്പോ, പ്രിയപ്പെട്ടവരുടെ നഷ്ടപ്പെടലുകളോ ഉൾപ്പെടെ വേദന നിറഞ്ഞ അവസ്ഥകളിൽ നിന്ന് അകന്ന് നിൽക്കാൻ ഇത് സഹായിക്കുന്നതോടൊപ്പം സംഗീതത്തിൽ ശ്രദ്ധിക്കാനും നമുക്ക് സാധിക്കുന്നു. വൈകാരികമായ കടുത്ത വേദനയും ഏകാന്തതയും അനുഭവപ്പെടുമ്പോൾ ദുഃഖഗാനങ്ങൾ നമ്മളെ ആശ്വസിപ്പിക്കുന്ന ഒരു കൂട്ടുകാരൻ ആയി മാറുന്നു. നമ്മുടെ വികാരങ്ങളെയും മനോനിലയെയും ഓർമകളെപ്പോലും നിയന്ത്രിക്കാൻ ഈ ഗാനങ്ങൾ സഹായിക്കുന്നു. മനസ്സിനു സുഖം നൽകാൻ സംഗീതചികിത്സയ്ക്കാവും എന്ന് തെളിഞ്ഞിട്ടുള്ളതുമാണല്ലോ.
.jpg)


