മുഖത്തെ ചുളിവുകൾ മാറാൻ റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിക്കൂ

google news
rose water

റോസ് വാട്ടർ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് സൗന്ദര്യ സംരക്ഷണവും ചർമ്മ പരിപാലനവും ഒക്കെ ആയിരിക്കും. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും ചർമ്മത്തിലെ പ്രകോപനങ്ങൾ കുറയ്ക്കാനും കണ്ണിനടിയിലെ കറുപ്പ് നിറം അകറ്റാനും എല്ലാം റോസ് വാട്ടർ മികച്ച പ്രതിവിധിയാണ്.


മുഖത്തെ ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ പ്രകൃതിദത്ത പരിഹാരമാണ് റോസ് വാട്ടർ. ഇത് പല വിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ്. റോസ് വാട്ടർ നേരിട്ടും ഫേസ് പാക്കുകളിൽ ചേർത്തും എല്ലാം ഉപയോഗിക്കാറുണ്ട്.


യുവത്വവും തിളങ്ങുന്നതുമായ ചർമ്മത്തിന് റോസ് വാട്ടർ സഹായകമാണ്. റോസ് വാട്ടർ സ്വാഭാവികമായും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. അതിനാൽ, ഇത് ഉപയോഗിക്കുന്നത് മുഖത്തിന് കാര്യമായ ഗുണം ചെയ്യും. ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് ആരോഗ്യകരവും തിളക്കവും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് പറയാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്

rose water
ടോണറായി പ്രയോഗിക്കുമ്പോൾ സുഷിരങ്ങൾ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കും നീക്കം ചെയ്യുന്ന ഗുണങ്ങളുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാൻ സഹായിക്കും.

പല നല്ല കമ്പനികളുടെയും മോയ്സചറൈസറുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പക്ഷെ അവയൊന്നും ദീർഘകാലത്തെ ചർമ്മ സംരക്ഷണത്തിന് ഉതകുന്നവയല്ല. റോസ് വാട്ടർ നല്ലൊരു മോയിസ്ചറൈസർ കൂടിയാണ് . ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ജലാംശം നിലനിർത്തി ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കുന്നു.

റോസ് വാട്ടർ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായകമാണ്.

റോസ് വാട്ടറിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ, ഇത് പതിവായി ഉപയോഗിക്കുന്നത് യുവത്വവും തിളങ്ങുന്ന മുഖവും നൽകും.റോസ് വാട്ടറിൽ അൽപം കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് കാലിലും കെെകളിലും പുരട്ടുന്നത് വരണ്ട ചർമ്മം മാറുന്നതിന് സഹായകമാണ്

 rsw

റോസിന്റെ ഇതളുകൾ പ്രത്യേകിച്ച് എടുക്കുക. ഇതിലേക്ക് ചൂടു വെളളം ഒഴിച്ചു കൊടുക്കാം. വെളളം നല്ലവണ്ണം തണുക്കുന്നത് വരെ പാത്രം അടച്ചു വയ്ക്കുക. ശേഷം അരിച്ചെടുത്ത ഈ വെളളം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി റോസിന്റെ ഗുണങ്ങൾ വെളളത്തിലേയ്ക്ക് ഇറങ്ങുകയും ചർമ്മത്തിനു കൂടുതൽ മൃദുലത നൽകുകയും ചെയ്യുന്നു.

Tags