പപ്പായ ചില്ലറക്കാരനല്ല

pappaya leaf
pappaya leaf

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേടും മലബന്ധവും അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ പപ്പായ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

tRootC1469263">

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും അടങ്ങിയ പപ്പായ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പപ്പായ. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും.

Tags