മുഖത്തെ ചുളിവുകൾ മാറ്റാൻ നെല്ലിക്ക


ചർമ്മത്തിൻ്റെ ദൃഢതയ്ക്കും സുസ്ഥിരതയ്ക്കും കാരണമാകുന്ന പ്രോട്ടീനായ കൊളാജൻ, വികസനത്തിന് പ്രധാനമായും വിറ്റാമിൻ സിയെ ആശ്രയിക്കുന്നു. നെല്ലിക്ക, കൊളാജൻ രൂപീകരണത്തിന് സഹായിക്കുന്നു. കൊളാജൻ ഉൽപ്പാദനം ഉറപ്പുള്ളതും കൂടുതൽ മൃദുലവുമായ ചർമ്മത്തിന് കാരണമാകുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാം നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകൾ.
tRootC1469263">ഒന്ന്
2 ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും 1 ടേബിൾ സ്പൂൺ തേനും ആവശ്യത്തിന് ചെറുചൂടുള്ള വെള്ളവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക.
രണ്ട്
2 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും 1 ടേബിൾ സ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്
2 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും 1 ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.