ബ്ലാക്ക് ഹെഡ്‌സ് ഒഴിവാക്കാൻ ഇതാ ചില പൊടിക്കെെകൾ

കൃത്യമായ ചര്‍മ്മ സംരക്ഷണം നല്‍കാതെ വരുമ്പോഴാണ് പലരുടേയും മുഖത്ത് ബ്ലാക്ക് ഹെഡ്‌സ് പ്രത്യക്ഷപ്പെടുന്നത് . മൂക്കില്‍ അഴുക്ക് അടിഞ്ഞ് കൂടിയത് പോലെ കാണപ്പെടുന്ന ഈ ബ്ലാക്ക് ഹെഡസ് മുഖം കഴുകിയാല്‍ കളയാന്‍ സാധിക്കുന്നതല്ല. ഇത് മാറ്റാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോകേണ്ട ആവശ്യമില്ല.
ബ്ലാക്ക്ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമമാണെങ്കിൽ ചർമ കോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുകയും ബ്ലാക്ക് ഹെഡ്സ് ഉണ്ടാവുകയും ചെയ്യുന്നു. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ.
മൂക്കില്‍ മാത്രമല്ല, ചിലര്‍ക്ക് കൈമുട്ടുകളില്‍ ബ്ലാക്ക് ഹെഡ്‌സ് പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ തന്നെ, തോള്‍ ഭാഗം, പുറം, നെഞ്ച്, കഴുത്ത് എന്നീ ഭാഗങ്ങളിലും ബ്ലാക്ക് ഹെഡ്‌സ് പ്രത്യക്ഷപ്പെടാം. ബ്ലാക്ക്‌ഹെഡ് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായ കാര്യമായി തോന്നുന്നുണ്ടോ?ഇനി അതൊന്നും പ്രശ്നമേ അല്ല .ഇവ മാറ്റി എടുക്കാന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ നാച്വറലായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
1. ചർമ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചസ്സാര ബെസ്റ്റാണ്. ഇത് അടഞ്ഞുകിടക്കുന്ന ചര്‍മ്മകോശങ്ങളെ തുറക്കാനും സഹായിക്കും. കൂടാതെ, ചര്‍മ്മം നല്ലപോലെ ക്ലിയറാക്കി എടുക്കുന്നതിനും ഇത് സഹായിക്കുന്നു.
രണ്ട് ടോബിള്‍സ്പൂണ്‍ പഞ്ചസ്സാര എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണയും ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ചര്‍മ്മത്തിന്റെ എല്ലാഭാഗത്തും പുരട്ടിയതിന് ശേഷം പതുക്കെ ഒന്ന് മസാജ് ചെയ്ത് കൊടുക്കണം. അതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്. ഇത് രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒരിക്കല്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക് ബെഡ്‌സ് നീക്കം ചെയ്യാന്‍ സഹായിക്കും.
2. മുട്ടയുടെ വെള്ള ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് മാറ്റിവയ്ക്കുക. മുഖം ചെറു ചൂട് വെള്ളത്തിൽ നന്നായി കഴുകി ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പാക്ക് തേച്ചുപിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞു കഴുകിക്കളയുക. നാരങ്ങ മുഖത്തെ എണ്ണമയം കളഞ്ഞു ചർമ്മ സുഷിരങ്ങൾ തുറന്ന് ചർമ്മത്തെ വൃത്തിയുള്ളതും മൃദുവുള്ളതും തിളക്കമാർന്നതും ആക്കുന്നു.
3. ചര്‍മ്മത്തെ നല്ല ഹെല്‍ത്തിയാക്കി മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ തേനിന് ശേഷിയുണ്ട്.അതുപോലെ തന്നെ ചെറുനാരങ്ങ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ. ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്ക ചെയ്യാനും ചര്‍മ്മത്തിലെ ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.
ഇത് തയ്യാറാക്കി എടുക്കാന്‍ ആദ്യം തന്നെ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എടുക്കുക. ഇതിലേയ്ക്ക് ഒറു ടേബിള്‍സ്പൂണ്‍ പഞ്ചസ്സാരയും അതുപോലെ തന്നെ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്.
ഇത് മുഖത്ത് പുരട്ടിയതിന് ശേഷം പതുക്കെ സ്‌ക്രബ് ചെയ്ത് കൊടുക്കണം. ഒരു 20 മിനിറ്റ് കഴിഞ്ഞ നിങ്ങള്‍ക്ക് തണുത്ത വെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്.
4. ചർമ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കാൻ നല്ലൊരു ചേരുവകയാണ് ബേക്കിംഗ് സോഡ. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അറ ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും നന്നായി യോജിപ്പിച്ചു പേസ്റ്റ് ഉണ്ടാക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയുക.
കേരള ഓൺലൈൻ ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക