പല്ല് വേദന ഇങ്ങനെ അകറ്റാം


പല്ല് വേദനയെ അകറ്റാന്‍ ഗ്രാമ്പൂ ചതച്ച് പല്ലില്‍ വയ്ക്കുന്നതും ഗ്രാമ്പൂ തൈലം പഞ്ഞിയില്‍ മുക്കി പല്ലില്‍ വയ്ക്കുന്നതും ഫലപ്രദമാണ്. മോണവേദനയ്ക്ക് ഗ്രാമ്പൂതൈലം ചൂടുള്ളത്തില്‍ കലര്‍ത്തി വായില്‍ കൊളളുന്നതും നല്ലതാണ്. വേദന ബാധിച്ച സ്ഥലത്ത് കുറച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുക അല്ലെങ്കിൽ ഗ്രാമ്പൂ ഓയിൽ പ്രയോഗിക്കുക. കർപ്പൂര തുളസി അഥവാ പെപ്പർമിന്റ് പല്ലുവേദന, വീക്കം എന്നിവ കുറയ്ക്കാനും പ്രശ്നമുള്ള മോണകളെ ശമിപ്പിക്കാനും സഹായിക്കും.
കഫരോഗങ്ങളെ ശമിപ്പിക്കാന്‍ ഗ്രാമ്പൂതൈലം വെള്ളത്തിലൊഴിച്ച് ചൂടാക്കി നെഞ്ചില്‍ പുരട്ടുന്നതും, ഗ്രാമ്പു ചവച്ച് തിന്നുന്നതും ഉത്തമമാണ്. കരിക്കില്‍ വെള്ളത്തില്‍ ഗ്രാമ്പൂ ഒരു രാത്രി ഇട്ടുവച്ചശേഷം രാവിലെ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും ഗ്രാമ്പു ചേര്‍ത്ത് ആഹാരം കഴിക്കുന്നതില്‍ ദഹനത്തെ സഹായിക്കും.
