നിങ്ങൾ കോൺടാക്ട് ലെൻസുകള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടോ...?

വളരെ ചെറുപ്പത്തിൽ തന്നെ കണ്ണട വെയ്ക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ, കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരികയും കണ്ണ് കുഴിയുകയും ഒക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക് കണ്ണട ഒരു അഭംഗിയായി തോന്നാറുണ്ട്. അതിനാൽ, ലെൻസുകൾ പലരും ഉപയോഗിക്കുന്നു. എന്നാൽ, ഓരോ കാഴ്ചയിലും കൃഷ്ണമണിക്ക് ഓരോ നിറം, ആകര്‍ഷകമായി തിളങ്ങുന്ന കണ്ണുകള്‍, കോണ്‍ടാക്‌ട് ലെന്‍സിന്‍റെ മായാജാലം ആസ്വദിക്കാനായും ചിലർ ഇത് ഉപയോഗിക്കുന്നു.
. എന്നാല്‍ സ്ഥിരമായി കോണ്‍ടാക്ട് ലെൻസുകള്‍ ഉപയോഗിക്കുന്നവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോൺടാക്ട് ലെൻസുകളിൽ ക്യാൻസറിന് കാരണമായേക്കാവുന്ന മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കോൺടാക്ട് ലെൻസുകൾ നിർമിക്കുന്നതിനായി ഒരിക്കലും നശിക്കാത്ത രാസവസ്തുക്കളുടെ വിഭാഗത്തിൽപ്പെടുന്ന പി.എഫ്.എ.എസ് (PFAS) ഉപയോഗിച്ചിട്ടുണ്ടെന്നാണ് യു എസ് പഠന റിപ്പോർട്ട് പറയുന്നത്. 18 ജനപ്രിയ കോൺടാക്റ്റ് ലെൻസുകളാണ് പഠനത്തിനായി ഗവേഷകര്‍ തെരഞ്ഞെടുത്തെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിലെല്ലാം സ്വയം നശിച്ചുപോകാത്ത 14000 രാസവസ്തുക്കളുടെ കൂട്ടമായ പി.എഫ്.എ.എസ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
ക്യാൻസർ, കിഡ്നിരോഗം, ഗർഭാശയ രോഗങ്ങള്‍, കരൾ രോഗങ്ങൾ, രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പദാർഥങ്ങളാണ് പി എഫ് എ എസ് എന്നും നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സ്‌കോട്ട് ബെൽച്ചർ ദി ഗാർഡിയനോട് പറഞ്ഞു.