സ്ഥിരമായി ബദാം കഴിക്കുന്നവരാണോ? തീർച്ചയായും ഇതറിഞ്ഞിരിക്കണം

almonds

വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്,  ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്താൻ കഴിയും. പക്ഷെ അതങ്ങനെ വാരി വലിച്ചൊന്നും കഴിച്ചിട്ട് കാര്യമില്ല.

ദിവസവും അഞ്ച് അല്ലെങ്കിൽ ആറ് ബ​ദാം വെള്ളത്തിൽ കുറഞ്ഞത് എട്ട് മണിക്കൂർ കുതിർത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ബദാം നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ ​ഗ്ലൂക്കോസിനെയും, കൊളസ്ട്രോളിനെയും ക്രമപ്പെടുത്തുന്ന ഈ നട്സിന് ഹൃദയാരോ​ഗ്യത്തെയും സംരക്ഷിക്കാൻ കഴിയും.

tRootC1469263">

ബദാമിന്റെ തൊലി നീക്കം ചെയ്ത്, കുതിർത്ത് വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാനും ദഹനത്തെ സഹായിക്കാനും നല്ലതാണ്. ഉച്ചയ്ക്കോ വൈകുന്നേരമോ വിശക്കുമ്പോൾ കഴിക്കാം. ഇനി ബദാം വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പാലിൽ കുതിർത്ത് അരച്ചോ അല്ലെങ്കിൽ സ്മൂത്തിയിൽ ചേർത്തോ കഴിക്കാം. വേനൽക്കാലത്ത് ഉണക്ക ബദാം കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ചൂട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ബദാമിലെ പോഷകങ്ങൾ ശരീരത്തിന് എളുപ്പത്തിൽ ലഭ്യമാക്കാൻ കുതിർക്കുന്നത് സഹായിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും.

ബദാം പതിവായി കഴിക്കുന്നത് പൊണ്ണത്തടി, രക്തസമ്മര്‍ദം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നട്സ്‌ അലർജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഉള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം.
 

Tags