അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന പഴം

Passion fruit
Passion fruit

ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും മലബന്ധം ഒഴിവാക്കാനും ഒക്കെ  പാഷൻ ഫ്രൂട്ട് ഉത്തമമാണ്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും കഴിക്കാം. ഈ ഫലത്തിൽ ധാരാളം മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധ ശേഷം വർധിപ്പിക്കാൻ സഹായിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഈ ഫലം ഉത്തമമാണ്.

tRootC1469263">

പർപ്പിൾ, മഞ്ഞ എന്നീ നിറങ്ങളിലാണ് കൂടുതലും ഇവയെ കാണാറ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ പാഷൻഫ്രൂട്ടിൽ 76 ശതമാനവും ജലാംശമാണ്.

വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് പാഷൻ ഫ്രൂട്ട്.പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു.

Tags