സമ്മർദ്ദം കുറയ്ക്കാൻ ഇവ കഴിക്കൂ

eating
eating

ഒന്ന്...

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത്  'സ്‌ട്രെസ്' കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിൽ നിന്നും പ്രമേഹത്തിൽ നിന്നും  സംരക്ഷിക്കുകയും ചെയ്യും.

രണ്ട്...

നേന്ത്രപ്പഴമാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നത്. അതിനാൽ നേന്ത്രപ്പഴം ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്...

ഓറഞ്ചാണ് മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓറഞ്ചിൽ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ ആന്റി ഓക്‌സിഡന്റുകൾ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കൽസിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നാല്...

തണ്ണിമത്തൻ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണ്ണിമത്തൻ, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പോലും പറയുന്നുണ്ട്.

അഞ്ച്...

കിവി പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

Tags