കുറയ്ക്കൂ ഉപ്പ് ,ശരീരത്തെ ആരോഗ്യമുള്ളതാക്കാം.

google news
salt

ശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങളിൽപ്പെടുന്ന ഒന്നാണ് സോഡിയം.എങ്കിലും അമിതമായി ഉപയോഗിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത കൂട്ടും.അതുകൊണ്ടുതന്നെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത്.ശരീരത്തിന് ഗുണം ചെയ്യും,ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും.

 
സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ റിപ്പോർട്ട് പുറത്തു വന്നു. .ആഗോളതലത്തിൽ മരണത്തിനും രോഗങ്ങൾക്കുമുള്ള പ്രധാനകാരണങ്ങളിലൊന്ന് സോഡിയത്തിന്റെ അമിതോപയോഗം ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഊൺ മേശയിൽ നിന്ന് ഉപ്പും ഉപ്പ് കൂടുതലടങ്ങിയ സോസുകളും മാറ്റുക. ഇത് കുടുംബാംഗങ്ങൾക്കിടയിലെ ഉപ്പിന്റെ അധിക ഉപയോഗം കുറയ്ക്കാൻ സഹായിക്കും.  ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ മികച്ച മാർഗങ്ങളിലൊന്നാണ് DASH ഡയറ്റ് പിന്തുടരുക എന്നത്.

ഭക്ഷണത്തിൽ നിന്ന് ഉപ്പ് ഒഴിവാക്കാൻ ഉള്ള എളുപ്പവഴികൾ എന്തൊക്കെ എന്നു നോക്കാം.
ഉപ്പു കൂടുതൽ അടങ്ങിയതിനാൽ ബർഗർ, പിസ, ഫ്രഞ്ഫ്രൈസ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
സോഡിയം കൂടുതലടങ്ങിയ പാക്കേജേഡ് ഫുഡും പ്രീകുക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. സാലഡ് ഡ്രസിങ്ങുകളും കെച്ചപ്പും ഒഴിവാക്കുക. ഇവയിൽ സോഡിയം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്.  പാചകം ചെയ്യുമ്പോൾ ഉപ്പിനു പകരം രുചി കൂട്ടാൻ ഇഷ്ടവിഭവങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധച്ചെടികൾ, വെളുത്തുള്ളി മുതലായവ ചേര്‍ക്കാം.

Tags