അമിതഭാരം കുറയ്ക്കാൻ ചില എളുപ്പ വഴികൾ
Jun 4, 2025, 09:00 IST


1. പഴങ്ങളും പച്ചക്കറികളും
കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷമക്രമത്തിൽ ഉൾപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പഴങ്ങളിലും പച്ചക്കറികളിലും കലോറിയും കൊഴുപ്പും വളരെ കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്. ദഹനപ്രക്രിയയെ എളുപ്പത്തിലാക്കാൻ ഇവയിൽ അടങ്ങിയ ഘടകങ്ങൾക്ക് കഴിയും. ആരോഗ്യത്തിന് വേണ്ടുന്ന ന്യൂട്രീഷനുകളാൽ സമ്പന്നമാണ് പഴവർഗ്ഗങ്ങൾ. പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അമിതഭാരവും വണ്ണവും കുറയ്ക്കാൻ സഹായിക്കും.
tRootC1469263">
2. നടത്തം
അമിതഭാരം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് നടത്തം. മറ്റ് വ്യായാമങ്ങളോ ജിംനേഷ്യമോ ഒക്കെ ഒഴിവാക്കാം. അമിതഭാരം കുറയ്ക്കാൻ ഏത് വേഗതയിൽ നടന്നാലും മതി. മണിക്കൂറിൽ 5 – 6 കിലോമീറ്റർ വേഗതയിൽ നടത്തം ക്രമീകരിക്കുന്നതാവും ഗുണകരം. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ നടന്നാൽ അരമണിക്കൂർ കൊണ്ട് 200 കലോറി എരിഞ്ഞുതീരും. പ്രതിദിനം നടക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ ലെവൽ ഉയർത്തും. നല്ല മാനസികാവസ്ഥ നൽകും. ഒപ്പം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

3. കാർബോ ഹൈഡ്രേറ്റ്‌സ് കുറയ്ക്കാം
ഷുഗർ, സ്റ്റാർച് എന്നിവ കുറഞ്ഞ അളവിൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കിയാൽ അമിതഭാരം കുറയ്ക്കാം. കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം ബ്ലഡ്ഷുഗർ, ബ്ലഡ്പ്രഷർ സമ്മർദ്ദം, കൊളസ്‌ട്രോൾ, കൊഴുപ്പ് എന്നിവ ശരീരത്തിന് ആനുപാതികമായ രീതിയിൽ കുറക്കുന്നു.
4. എട്ട് മണിക്കൂർ ഉറക്കം
ഉറക്കം ആരോഗ്യത്തിന് പ്രധാനമാണ്. മനസിനെ നവീകരിക്കാനുള്ള മാർഗ്ഗം. ഉറങ്ങുമ്പോൾ ചെറിയ രീതിയിൽ ലെപ്ടിൻ ഉത്പാദിപ്പിക്കുന്നു. ഇത് കൊഴുപ്പിനെ എരിച്ചുകളയാൻ കഴിയുന്ന ഘടകമാണ്.
5. ഉപ്പ്
അമിതഭാരമുള്ളവർ ഉപ്പ് പരമാവധി ഒഴിവാക്കണം. കാരമം ഉപ്പ് ഉപയോഗിച്ചാൽ ശരീരത്തിൽ ജലാംശം പിടിച്ചു നിർത്തും. ഇത് ശരീരഭാരം കൂടാൻ ഇടയാക്കും. ഉപ്പ് അധികം കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരാനും ഇടയാക്കും