പാവയ്ക്കയുടെ കയ്പ്പ് ഇങ്ങനെ കുറയ്ക്കാം

pavaykka
pavaykka

പാവയ്ക്ക കറികള്‍ ഉണ്ടാക്കുമ്പോള്‍ അതിനൊപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേര്‍ത്താല്‍ നല്ലതാണ്.

മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കുമ്പോള്‍ ഈ മാര്‍ഗം കയ്പ് കുറയ്ക്കാന്‍ നല്ലതാണ്.കയ്പിന്റെ ഉറവിടം അതിന്റെ പുറമേയുള്ള പരുക്കമായ ഭാഗമാണ്. അത് കത്തിയുപയോഗിച്ച് ചുരണ്ടി കളഞ്ഞാല്‍ ഒരു പരിധിവരെ കയ്പ് കുറയ്ക്കാന്‍ കഴിയും.

tRootC1469263">

തീയല്‍ പോലെയുള്ള കറികളാണ് വെക്കുന്നതെങ്കില്‍ ശര്‍ക്കര ചേര്‍ത്താല്‍ കയ്പ് കുറയ്ക്കാന്‍ സാധിക്കും. എണ്ണയില്‍ പാവയ്ക്ക പൊരിച്ചെടുത്താലും കയ്പ് കുറഞ്ഞുകിട്ടും. കടലമാവിലും മുക്കി പൊരിച്ചെടുക്കാം. ഒരുമിച്ചിട്ട് വറുക്കാതെ കുറച്ചുകുറച്ചായി ഇട്ട് നന്നായി വറുത്തെടുക്കുകയാണ് ചെയ്യേണ്ടത്.

പാവയ്ക്കയുടെ കുരുക്കളും പൂര്‍ണമായും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. പാചകത്തിനായി അരിയുന്നതിന് മുന്‍പ് പാവയ്ക്കയില്‍ ഉപ്പ് പുരട്ടി വെയ്ക്കുന്നത് നല്ലതാണ്. 20 മിനിട്ടിന് ശേഷം ഇതിലെ ഉപ്പ് കഴുകി കളഞ്ഞിട്ട് വേണം പാചകം ചെയ്യാന്‍.നല്ലരീതിയില്‍ ഈര്‍പ്പം പോയതിന് ശേഷം കറിയ്ക്കായി അരിഞ്ഞെടുക്കാം.

പാവയ്ക്ക ചേര്‍ത്തുള്ള അച്ചാറിലും കയ്പ് കൂടുതലായി തോന്നാറുണ്ട്. ക്യാരറ്റ്, ബീറ്റ്‌റൂട്ട് പോലെയുള്ള പച്ചക്കറികളും കൂടെ ചേര്‍ത്ത് അച്ചാറിടുന്നത് നല്ലതാണ്. ഇതില്‍ അല്‍പം ശര്‍ക്കരയും കൂടി ചേര്‍ത്തുകൊടുത്താല്‍ നല്ലരീതിയില്‍ കയ്പിന് കുറവ് വരും.

Tags