കണ്ണൂരിൽ ജീവൻരക്ഷാ പരിശീലനവുമായി റെഡ് മറൈനേഴ്സ്
കണ്ണൂർ: കണ്ണൂർ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ബ്രാഞ്ചിന്റെ സഹകരണത്തോടെ അടിയന്തര ജീവൻരക്ഷാ സി.പി.ആർ പരിശീലനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ഇടപെടലുകളെക്കുറിച്ചും സി.പി.ആർ നൽകേണ്ട രീതികളെക്കുറിച്ചും പരിശീലനം നൽകി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിക്കെതിരെ സമൂഹം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ബോധവൽക്കരണ ക്ലാസും നടന്നു.
ചടങ്ങിൽ ഡോ. സുൽഫീക്കർ അലി, ഡോ. വിഷാൽ രാജേന്ദ്രൻ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. അലൻ അലോഷ്യസ് ഡിസിൽവ, ഡോ. രാജീവൻ കെ.സി., ഡോ. രാജമോഹൻ സി.കെ., ഡോ. ലതാ പി., ഡോ. വി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി റെഡ് മറൈനേഴ്സ് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ വനിതകൾക്കായി പെനാൽറ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. കണ്ണൂർ വാരിയേഴ്സ് എഫ്സി ടീം ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബ പെനാൽറ്റി ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു.
.jpg)

