ചെങ്കണ്ണ് ; അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
ലക്ഷണങ്ങൾ
കണ്ണിൽ ചൊറിച്ചിൽ
കൺപോളകളിലെ തടിപ്പ്
കണ്ണുകൾക്ക് ചുവപ്പ് നിറം
പീളകെട്ടൽ
തലവേദന
വെളിച്ചമടിക്കുമ്പോഴുള്ള അസ്വസ്ഥത
കണ്ണിനുള്ളിലെന്തോ പോയ അവസ്ഥ
പ്രതിരോധ മാർഗങ്ങൾ
സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യ സഹായം തേടുക
കണ്ണിനും ശരീരത്തിനും വിശ്രമം നൽകുക
ശരിയായി ഉറങ്ങുക
ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക
ചൂടുവെള്ളമുപയോഗിച്ച് കൺപോളകൾ വൃത്തിയാക്കുക
വെള്ളം നന്നായി കുടിക്കുക
പകരാതിരിക്കാൻ
ചെങ്കണ്ണ് ബാധിച്ചവർ പ്ലെയിൻ കണ്ണടകളോ, കൂളിങ് ഗ്ലാസോ ഉപയോഗിക്കുക
രോഗം ബാധിച്ചയാളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക
രോഗി ഉപയോഗിച്ച സാമഗ്രികൾ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക
കണ്ണിൽ സ്പർശിച്ചാൽ -കൈ വൃത്തിയാക്കുക