അമിത ക്ഷീണത്തിന് പിന്നിലെ കാരണങ്ങൾ

fatigue
fatigue

ഒന്ന്

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായ ബലഹീനതയുടെ ഒരു കാരണമാണ്. പ്രമേഹം ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ക്ഷീണം, ബലഹീനത, മറ്റ് ലക്ഷണങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. 

രണ്ട്

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന ആരോ​ഗ്യപ്രശ്നമാണ് വിളർച്ച. വിളർച്ച സംഭവിച്ച ഒരു വ്യക്തിക്ക് ശരീരത്തിൽ രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടായിരിക്കില്ല. ഇത് തലകറക്കം,  ക്ഷീണം, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുന്നു. 

tRootC1469263">

മൂന്ന്

ഉറങ്ങുമ്പോൾ ശ്വസിക്കാൻ കഴിയാത്ത രോഗമാണ് സ്ലീപ് അപ്നിയ. ഇത് ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നതിന് ഇത് കാരണമാകുകയും ചെയ്യുന്നു.

നാല്

ഹൈപ്പോതൈറോയിഡിസം (അണ്ടർആക്ടീവ് തൈറോയ്ഡ്), ഹൈപ്പർതൈറോയിഡിസം (ഓവർ ആക്ടീവ് തൈറോയ്ഡ്) എന്നിവയുൾപ്പെടെയുള്ള തൈറോയ്ഡ് തകരാറുകൾ ബലഹീനതയ്ക്കും ക്ഷീണത്തിനും മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും. 

Tags