അമിതമായി ഏമ്പക്കം വരുന്നവർ ആണോ നിങ്ങൾ , കാരണം ഇതാണ്

embakkam

ഏമ്പക്കവും ഗ്യാസ്ട്രബിളും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഗ്യാസ് ട്രബിളിനെ നമുക്ക് നിസ്സാരമായി തള്ളികളയാൻ കഴിയില്ല. കുറച്ചെങ്കിലും ഗ്യാസ് പ്രശ്‌നമില്ലാത്ത ആളുകൾ ഇന്ന് ചുരുക്കമാണ്. മാറിയ ജീവിതവും തെറ്റായ ഭക്ഷണക്രമവും മാനസിക സമ്മർദ്ദവുമാണ് ഇതിന് കാരണം. തിരക്ക് പിടിച്ച ജീവിതത്തിൽ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാത്തതിനാലും ജോലിയിലെ മാനസിക സമ്മർദവും ഇത്തരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഏമ്പക്കം എന്താണെന്നും എങ്ങനെ പ്രതിരോധിക്കാമെന്ന് ഹോമിയോപ്പതി ഫിസിഷ്യൽ ഡോ.രാജേഷ് കുമാർ പറയുന്നു. 

നമ്മുടെ ഉള്ളിലേക്ക് എത്തുന്ന വായുവും കൂടാതെ ഭക്ഷണത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ​ഗ്യാസും (സോഡ, കോള പോലുള്ളവ) ഉള്ളിലേക്ക് എത്തുമ്പോൾ ​ഗ്യാസ് ആമാശത്തിന്റെ മുകൾ ഭാ​ഗത്ത് തങ്ങി നിൽക്കുന്നു. ഇത് അന്നനാളം വഴി മുകളിലേക്ക് വരാറുണ്ട്. വയറിൽ ​ഗ്യാസ് കൂടുതലായി നിറയുമ്പോൾ മസിലുകളെ തള്ളി തുറന്ന് മുകളിലേക്ക് കയറി വരികയും ശബ്ദം പുറപ്പെടുവിക്കുന്ന ശ്വസനപേടകത്തിനകത്ത് കൂടി ശക്തിയോടെ പുറത്ത് വരുമ്പോൾ അത് വെെബ്രേറ്റ് ചെയ്യുന്നു. അപ്പോഴുണ്ടാകുന്ന ശബ്ദമാണ് ​എമ്പക്കമായിട്ട് പുറത്ത് വരുന്നത്. സാധാരണയായി ഒരു ദിവസം 10 അല്ലെങ്കിൽ 20 എമ്പക്കം ഉണ്ടാകാറുണ്ട്. അത് നോർമലായാണ് പറയുന്നത്. എന്നാൽ നൂറിൽ കൂടുതൽ എമ്പക്കം വരുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുക...- ഡോ.രാജേഷ് കുമാർ പറഞ്ഞു.

' അമിതമായുള്ള സമ്മർദ്ദം, ഉത്കണ്ഠ പോലുള്ള അവസ്ഥകൾ ചിലരിൽ വല്ലാതെ ​ഗ്യാസ് പ്രശ്നം ഉണ്ടാക്കാറുണ്ട്. അമിതമായി ടെൻഷനുള്ള ആളുകൾക്ക് ​ഗ്യാസ് പുറത്ത് പോകുമ്പോൾ കുറച്ച് ​ഗ്യാസ് ഉള്ളിലേക്ക് കയറുന്നു. ഇത് ഇവർക്ക് തുടർച്ചയായിട്ട് ​ഗ്യാസ് ഇറങ്ങുകയും കയറുകയും ചെയ്യുന്നതിന് കാരണമാകുന്നു.ഇതാണ് ഒരുപാട് പേരിൽ ​​ഗ്യാസ് ശല്യം ഉണ്ടാകുന്നതിന് കാരണം. ഇതിനെ എയറോഫാജിയ (aerophagia) എന്ന് പറയുന്നു. എന്നാൽ സ്ട്രെസ് ഉള്ളവരിൽ മാത്രമല്ല ഈ പ്രശ്നം കാണുന്നത്. കോള പോലുള്ളവ അമിതമായി കഴിക്കുക, സംസാരിച്ച് കൊണ്ട് ഭക്ഷണം കഴിക്കുക, ച്യൂയിംഗ് ഗം കഴിക്കുന്നവരിലൊക്കെ ഈ പ്രശ്നം കണാറുണ്ട്...' - ഡോ.രാജേഷ് കുമാർ പറഞ്ഞു.

'നെഞ്ചെരിച്ചിലും ഏമ്പക്കവും ഉണ്ടാക്കുന്ന മറ്റൊരു രോ​ഗാവസ്ഥയാണ് 'hiatal hernia' എന്ന് പറയുന്നത്. അമിതമായി അസിഡിറ്റി, നെഞ്ചെരിച്ചിൽ ഉണ്ടെങ്കിൽ ഉറപ്പായും hiatal hernia ഉണ്ടോന്ന് പരിശോധിക്കണം. ഏമ്പക്കം വരുന്ന സമയത്ത് വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. പകരം ശ്വാസന വ്യായാമം ചെയ്യുക...'-ഡോ.രാജേഷ് കുമാർ പറഞ്ഞു. 

Tags