ഇതാ റംബൂട്ടാൻ ഇഷ്ടപ്പെടാൻ ചില കാരണങ്ങൾ

google news
ramboottan

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍.. ഇത് മധുരമുള്ളതും ആരോഗ്യകരമായ ചർമ്മത്തിന് വിവിധ ഗുണങ്ങളുള്ളതുമാണ്. റംബുട്ടാനിൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന നിരവധി പോഷകങ്ങളും രാസവസ്തുക്കളും ഉൾപ്പെടുന്നു, 

ഉയർന്ന അളവില്‍ വിറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കുമത്രേ.  100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്. അതിനാല്‍ റംബൂട്ടാന്‍ ബാക്ടീരിയകളെ അകറ്റാനും ശരീരത്തിന്‍റെ പ്രതിരോധശേഷിയെ സംരക്ഷിക്കാനും കഴിയും. 

ഇരുമ്പും കോപ്പറും അടങ്ങിയ റംബൂട്ടാന്‍ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനുംസഹായിക്കും. അനീമിയ വരാതിരിക്കാന്‍ ദിവസവും റംബൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫൈര്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍  ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 

ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാനും നിര്‍ജലീകരണം തടയാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കും

പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണ് റംബൂട്ടാന്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും റംബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും ഇവയ്ക്ക് കഴിയും. നാരുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

റംബൂട്ടാന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.  റംബൂട്ടാന്‍ കഴിക്കുന്നതുവഴി കുറച്ചധികം സമയം വയറ് നിറഞ്ഞതായി തോന്നിക്കും. ഇത് നിങ്ങളുടെ വിശപ്പിനെ തടയുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും

Tags