ചില്ലറക്കാരനല്ല റംബൂട്ടാൻ

ramboottan
ramboottan

ദഹന ആരോഗ്യം
റംബൂട്ടാനിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം തടയാനും മലവിസർജ്ജനം ക്രമമായി നിലനിർത്താനും റംബൂട്ടാൻ കഴിക്കുന്നത് നല്ലതാണ്. കുടലിൻ്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും മൊത്തത്തിലുള്ള ദഹന പ്രവർത്തനത്തെ പിന്തുണയ്ക്കാനും റംബൂട്ടാനിലെ നാരുകൾ സഹായിക്കുമെന്ന് ഫുഡ് കെമിസ്ട്രി ജേണലിലെ ഒരു പഠനത്തിൽ പറയുന്നു.
ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ
ഫ്ലേവനോയ്‌ഡുകൾ, ഫിനോളിക്‌സ്, വിറ്റാമിൻ സി എന്നിവ ഉൾപ്പെടെയുള്ള ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകൾ റംബൂട്ടാനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിക്കുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ ഈ ആന്‍റി ഓക്‌സിഡന്‍റുകൾ സഹായിക്കും.

tRootC1469263">


ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ
റംബുട്ടാന്‍റെ സത്തിൽ ആൻ്റി-ഹൈപ്പർ ഗ്ലൈസെമിക് ഫലങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
വിളർച്ച തടയാൻ
ഇരുമ്പിന്‍റെ നല്ലൊരു ഉറവിടമാണ് റംബൂട്ടാൻ. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കാനും റംബൂട്ടാൻ കഴിക്കുന്നത് ഗുണം ചെയ്യും.


ഹൃദയാരോഗ്യം
റംബൂട്ടാനിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ജലാംശം നിലനിർത്താൻ
ഉയർന്ന തോതിൽ ജലാംശം അടങ്ങിയിട്ടുള്ള ഒരു പഴമാണ് റംബൂട്ടാൻ. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വേനൽ കാലത്ത് റംബൂട്ടാൻ കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ ഗുണം ചെയ്യും

Tags