കണി വെക്കാൻ മാത്രമല്ല കണിക്കൊന്ന ; ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ...!

kanikonna

വിഷുവെന്നാൽ ആദ്യമായി മലയാളിയുടെ മനസ്സിൽ നിറയുന്നത് കണിക്കൊന്നയുടെ ചിത്രമാണ്. മറ്റെല്ലാമുണ്ടെങ്കിലും കൊന്നപ്പൂ ഇല്ലെങ്കിൽ മലയാളിക്കു കണി പൂർത്തിയാവില്ല. മഞ്ഞ നിറത്തിൽ കുലകുലയായ് ഞാന്നുകിടക്കുന്ന പൂക്കളോടുകൂടിയ കൊന്നമരം വലിയ ഔഷധ ഗുണമുള്ള സസ്യം കൂടിയാണ്. ആയുർവേദ വിധിപ്രകാരം ശീതവീര്യം കൂടിയതും ത്രിദോഷഹരവുമാണ്. വാതം, പിത്തം, കഫം തുടങ്ങിയ ത്രിദോഷങ്ങൾ അകറ്റാൻ കണിക്കൊന്നയ്‌ക്ക് സാധിക്കും.

tRootC1469263">

ഈ വൃക്ഷത്തിന്റെ വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. കണിക്കൊന്നയുടെ ഇല, തൊലി എന്നിവ അരച്ചു സേവിക്കുന്നത് പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഉത്തമ പരിഹാരമായിട്ടാണ് കണക്കാക്കുന്നത്. ത്വക്ക് രോഗങ്ങൾക്കും കണിക്കൊന്ന നല്ല ഔഷധമാണ്.

Kanikonna, the perfect Malayali knot; How did Kanikonna become important for Vishu?

കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാൽ എല്ലാ ത്വക് രോഗങ്ങളും ശമനമുണ്ടാകുമെന്നും പറയുന്നു. ഉഷ്ണകാലരോഗങ്ങൾക്കും കണികൊന്ന ഉത്തമ പരിഹാരം തന്നെ. തലേദിവസം കണിക്കൊന്നപ്പൂവിട്ട വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നേത്രരോഗങ്ങളിൽ നിന്ന് രക്ഷനേടാൻ നല്ലതാണ്. കണിക്കൊന്നയുടെ വേര് ചതച്ച് പാലിൽ ചേർത്ത് സേവിക്കുന്നത് മസ്തിഷ്‌ക രോഗങ്ങൾക്കും ഉത്തമമാണ്.

Kanikonna

ആയുർവേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ത്വക്ക് രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. ഈ ഔഷധം രക്തശുദ്ധിയുണ്ടാക്കാനും നല്ലതാണ്. വേര്, മരപ്പട്ട, ഇലകൾ, പൂക്കൾ, ഫലമജ്ജ എന്നീ ഭാഗങ്ങൾ ഔഷധ യോഗ്യമാണ്. കണിക്കൊന്ന വേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റൽ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദര കൃമികളെ നശിപ്പിക്കും. ഇലകൾ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകൾ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങൾ ചുമ, ശ്വാസതടസ്സം, ചുടിച്ചിൽ, ചൊറിച്ചിൽ എന്നിവയകറ്റും.

Tags