ശക്തമായ അസ്ഥികള്‍ ലഭിക്കാൻ ഇത് കഴിക്കാം
വിറ്റാമിന്‍-എ, ഫ്‌ലൂവനോയ്ഡ് പോളിഫെനോളിക് ആന്റിഓക്സിഡന്റുകള്‍, ല്യൂട്ടിന്‍, സാന്തിന്‍, കരോട്ടിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മത്തങ്ങ. പ്രോട്ടീന്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ ഉറവിടമാണ് മത്തങ്ങ. മത്തങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
ഇതിനാല്‍ തന്നെ വിശപ്പു നിയന്ത്രിച്ച് നിര്‍ത്താനും ദഹനം, ശോധന മെച്ചപ്പെടുത്താനും ഇതേറെ നല്ലതാണ്. കൂടാതെ ഇത് വിശപ്പ് ഏറെ നേരം നിയന്ത്രിച്ച് നിര്‍ത്തുന്നതിനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണ്.
വിറ്റാമിന്‍ എ യുടെ ഉറവിടം കൂടിയാണ് മത്തങ്ങ. ഇത് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനും ആന്റിഓക്സിഡന്റുമാണ്, ഇത് ശക്തമായ അസ്ഥികള്‍ നിര്‍മ്മിക്കാനും കോശങ്ങളുടെ വികസനം നിയന്ത്രിക്കാനും സഹായിക്കുന്നു.
മത്തങ്ങയില്‍ കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ഉള്ളതിനാല്‍ കഠിനമായ വ്യായാമത്തിനു ശേഷം നമ്മുടെ ഇലക്ട്രോലൈറ്റുകള്‍ പുനഃസ്ഥാപിക്കാന്‍ ഇവ ഉപയോഗപ്രദമാണ്. നിങ്ങളുടെ വ്യായാമ വേളയില്‍ പേശികളുടെ തളര്‍ച്ച തടയാനും പുനരുജ്ജീവിപ്പിക്കുവാനും മത്തങ്ങ സഹായിക്കും.
ഗ്ലൂക്കോസ് സൃഷ്ടിക്കുന്ന എടിപി ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ പ്രധാന ഘടകമായ മഗ്‌നീഷ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. അര കപ്പ് വേവിച്ച മത്തങ്ങ നിങ്ങള്‍ ദിവസവും കഴിക്കേണ്ട വിറ്റാമിന്‍ എ അളവിന്റെ 100 ശതമാനത്തിലധികം വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുവാനും എല്ലുകള്‍ ശക്തമാക്കുവാനും സഹായിക്കും.